Home Featured ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയുടെ നിര്‍മ്മാണ രീതിയെ പ്രശംസിച്ച്‌ ആനന്ദ് മഹേന്ദ്ര

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയുടെ നിര്‍മ്മാണ രീതിയെ പ്രശംസിച്ച്‌ ആനന്ദ് മഹേന്ദ്ര

by admin

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയുടെ നിര്‍മ്മാണ രീതിയെ അത്യധികം പ്രശംസിച്ച്‌ ആനന്ദ് മഹേന്ദ്ര. അതേ സമയം ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയുടെയും വന്ദേഭാരത് എക്സ്പ്രസിന്റെയും ഒറ്റ ഫ്രെയിമിലുള്ള ഡ്രോണ്‍ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആനന്ദ് മഹേന്ദ്ര ഈ സന്തോഷം അറിയിച്ചത്.

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന പൊതുഗതാഗതം ഇന്ത്യയെ എങ്ങനെ രൂപാന്തരപ്പെടുത്തിയെന്ന് നോക്കൂ എന്ന അടിക്കുറിപ്പിലാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍. വീഡിയോ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

മാര്‍ച്ച്‌ 2018-ല്‍ പ്രഖ്യാപിച്ച ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതിയുടെ ഭാഗമായാണ് എക്സ്പ്രസ് വേ നിര്‍മ്മിച്ചിരിക്കുന്നത്. 8,453 കോടി രൂപയാണ് ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേയുടെ മാത്രം പദ്ധതി ചെലവ്.

117 കിലോമീറ്റര്‍ നിളമുള്ള പാതയിലൂടെ ബെംഗളൂരുവില്‍ നിന്നും മൈസൂരുവിലേക്ക് വെറും 75 മിനുട്ട് കൊണ്ട് എത്തിച്ചേരാം. റെക്കോര്‍ഡ് വേഗത്തിലായിരുന്നു എക്സ്പ്രസ് വേയുടെ നിര്‍മ്മാണം നടന്നത്.

മാര്‍ച്ച്‌ മാസത്തില്‍ ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷ. 26 അതിവേഗ പാതകളുടെ നിര്‍മ്മാണം ദേശീയ പാത അതോറിറ്റിയുടെ നേതൃത്വത്തില്‍ നിലവില്‍ നടക്കുന്നു. കര്‍ണ്ണാടക ആരോഗ്യമന്ത്രിയും ഇതേ വീഡിയോ ട്വിറ്ററില്‍ പങ്ക് വെച്ചിരുന്നു.

സിമന്‍റ് പൈപ്പിനുള്ളില്‍ കടുവയുടെ ജഡം കണ്ടെത്തി; കൊന്ന് കൊണ്ടിട്ടതെന്ന് സംശയം

മംഗളൂരു: കര്‍ണാടകയിലെ തുംഗൂരുവില്‍ സിമന്‍റ് പൈപ്പിനുള്ളില്‍ കടുവയുടെ ജഡം കണ്ടെത്തി. അങ്കസാന്ദ്ര ഫോറസ്റ്റ് റിസര്‍വിനുള്ളിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.ആദ്യമായാണ് ഈ മേഖലയില്‍ കടുവയെ കാണുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുവയെ കൊന്ന് കൊണ്ടിട്ടതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. സ്ഥലത്ത് അധികൃതര്‍ പരിശോധന നടത്തുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group