Home പ്രധാന വാർത്തകൾ ബെംഗളൂരു നഗരത്തിനടിയിലൂടെ ഒരു ഭൂഗര്‍ഭപാത; 2.2 കി.മീറ്റര്‍ ദൈര്‍ഘ്യം, ചെലവ് 1,385.28 കോടി രൂപ

ബെംഗളൂരു നഗരത്തിനടിയിലൂടെ ഒരു ഭൂഗര്‍ഭപാത; 2.2 കി.മീറ്റര്‍ ദൈര്‍ഘ്യം, ചെലവ് 1,385.28 കോടി രൂപ

by admin

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതക്കുരുക്കഴിക്കാനുള്ള പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയാണ്.നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ ടണല്‍ റോഡ് ഉള്‍പ്പെടെയുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ഏറെ പ്രതീക്ഷയുള്ള 73 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു ബിസിനസ് കോറിഡോർ (ബിബിസി) പദ്ധതിയുടെ ടെൻഡർ നടപടികളിലേക്ക് കടക്കാനൊരുങ്ങുന്നതിനിടെ ഏറെ തിരക്കുള്ള ഹെബ്ബാള്‍ ജങ്ഷനിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാനുള്ള ടണല്‍ പദ്ധതിക്ക് വേണ്ട ഏകദേശ തുക എന്താണെന്ന നിഗമനത്തിലേക്ക് സർക്കാർ എത്തി.ഹെബ്ബാള്‍ ജങ്ഷനിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ 2.2 കിലോമീറ്റർ ദൈർഘ്യമുള്ള ചെറിയ ടണല്‍ റോഡ് നിർമാണത്തിന് 1,385.28 കോടി രൂപയാണ് കർണാടക സർക്കാർ നീക്കിവച്ചിരിക്കുന്നത്. 16.74 കിലോമീറ്റർ ദൈർഘ്യമുള്ള സെൻട്രല്‍ സില്‍ക്ക് ബോർഡ് മുതല്‍ ഹെബ്ബാള്‍ വരെയുള്ള ടണല്‍ റോഡ് പദ്ധതി പൂർത്തിയാക്കാൻ ഏകദേശം 10 വർഷം എടുക്കുമെന്നതിനാലാണ് ചെറിയ ടണല്‍ റോഡ് പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.

ഡല്‍ഹി ആസ്ഥാനമായുള്ള റോഡിക് കണ്‍സള്‍ട്ടന്റ്സ് തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) അനുസരിച്ച്‌ എസ്റ്റീം മാളിനും വെറ്ററിനറി കോളേജിനും ഇടയില്‍ യുഎഎസ് കാമ്ബസിലൂടെ ഒരു ചെറിയ ഭൂഗർഭ റോഡ് നിർമിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ടണല്‍ നിർമിക്കാൻ ടണല്‍ ബോറിങ് മെഷീനുകള്‍ക്ക് പകരം ‘കട്ട് ആൻഡ് കവർ’ രീതിയാണ് നിർദേശിച്ചിരിക്കുന്നത്. ഈ രീതിയില്‍, തിരക്കേറിയ റോഡുകള്‍ പൂർണമായും അടച്ചിട്ട് ഉപരിതലം തുരന്ന് ടണല്‍ നിർമിക്കേണ്ടി വരും.ഈ ഏജൻസി തന്നെയാണ് 16.74 കിലോമീറ്റർ ദൈർഘ്യമുള്ള സെൻട്രല്‍ സില്‍ക്ക് ബോർഡ് മുതല്‍ ഹെബ്ബാള്‍ വരെയുള്ള ടണല്‍ റോഡ് പദ്ധതിക്കും റിപ്പോർട്ട് തയാറാക്കിയതെന്നാണ് ശ്രദ്ധേയമായ കാര്യം.2.2 കിലോമീറ്റർ ദൈർഘ്യമുള്ള ചെറിയ ടണല്‍ റോഡ് പദ്ധതി മെട്രോ ലൈൻ, നിലവിലുള്ള റെയില്‍വേ ലൈൻ എന്നിവയ്ക്ക് തടസ്സമുണ്ടാക്കുമെന്നും ഹെബ്ബാള്‍ തടാകത്തിന്റെ ബഫർ സോണിന് സമീപത്തുകൂടിയാണ് കടന്നുപോകുന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു. ചെറിയ ടണല്‍ ഹെബ്ബാള്‍ മുതല്‍ വിൻസർ മാനോർ വരെയുള്ള ബല്ലരി റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സാധ്യതയില്ല. എന്നാല്‍, മെഹ്‌കി സർക്കിള്‍, മാജിക് ബോക്സ് അടിപ്പാതയ്ക്ക് സമീപം, പാലസ് ക്രോസ് റോഡ് എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്ക് വർധിപ്പിക്കാൻ ഇത് ഇടയാക്കും.അതേസമയം, ഹെബ്ബാള്‍ – സില്‍ക്ക് ബോർഡ് നിർദിഷ്ട ഭൂഗർഭ തുരങ്കത്തിനായുള്ള വിശദമായ പദ്ധതി റിപ്പോർട്ടിനെതിരെ (ഡിപിആർ) മുതിർന്ന എൻജിനീയർമാരും വിദഗ്ധരും ഉള്‍പ്പെടെ എതിർപ്പുകള്‍ ഉന്നയിച്ചു. പദ്ധതി അപൂർണവും, യാഥാർഥ്യ ബോധമില്ലാത്തതും, ചെലവ് കുറഞ്ഞതുമാണെന്ന് വിശേഷിപ്പിച്ചു. പദ്ധതിയുടെ ഡിസൈൻ, പാരിസ്ഥിതിക, സാമ്ബത്തിക പോരായ്മകള്‍ എന്നിവയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കി മെയ് മാസത്തില്‍ കർണാടക സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group