ബംഗളൂരു: നല്ലൊരു ട്രോൾ കണ്ട് ചിരിക്കാൻ ഇഷ്ടപ്പെടാത്തവർ ആരുണ്ട്! എന്നാൽ, ട്രോളും മീമും കൊണ്ട് ആളെച്ചിരിപ്പിക്കാൻ പുലിയാണോ നിങ്ങൾ? എങ്കിൽ, നിങ്ങളെ കാത്തിരിക്കുന്നു മികച്ചൊരു തൊഴിലവസരം. മാസം ഒരു ലക്ഷം ശമ്പളമുള്ള ജോലിയിലേക്ക് ട്രോളന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്നൊരു കമ്പനി.
ട്രേഡിങ്-ഇൻവെസ്റ്റിങ് കമ്പനിയായ സ്റ്റോക്ഗോ’ ആണ് കൗതുകമുണർത്തുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ‘ചീഫ് മീം ഓഫിസർ എന്നാണ് തസ്തികയുടെ പേര്. ലിങ്കിഡിൻ വഴിയാണ് കമ്പനി ജോലി അവസരം പോസ്റ്റ് ചെയ്തത്. സാമ്പത്തിക വിഷയങ്ങളിൽ അറിവുള്ളയാളായിരിക്കണം ട്രോളൻ എന്നും കമ്പനി പറയുന്നു.
ലക്ഷം ശമ്പളത്തിന്റെ ജോലിക്കൊപ്പം മറ്റൊരു ഗംഭീര ഓഫറും സ്റ്റോക്ക്ട്രോ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ യോഗ്യതയുമൊത്ത ഉദ്യോഗാർഥിയെ നിർദേശിക്കുന്നവർക്ക് കമ്പനി ഐപാഡ് സൗജന്യമായി നൽകും. എത്രയും ആളുകളെ റഫർ ചെയ്യാൻ പറ്റും. നമ്മൾ നിർദേശിച്ച ഉദ്യോഗാർത്ഥി തിരഞ്ഞെടുക്കപ്പെട്ടാലാണ് സൗജന്യ ഐപാഡ് ലഭിക്കുക.
ഇസെഡ് തലമുറയെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു തസ്തിക സൃഷ്ടിച്ചതെന്നാണ് സ്റ്റോപ്ഗ്രോ വൃത്തങ്ങൾ പറയുന്നത്. നർമത്തിന്റെ മോമ്പൊടിയോടെ, മീമിന്റെ രൂപത്തിൽ വാർത്തകളും വിവരങ്ങളും ആളുകളിലെത്തിക്കാൻ കഴിവുള്ളവരാകണം ഉദ്യോഗാർത്ഥികൾ. ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം അത് കമ്പനിയുടെ ബ്രാൻഡ് മൂല്യവും നിലവാരവും ഉൾക്കൊണ്ടുകൂടി വേണമെന്ന് ജോലിയുടെ വിശദാംശങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.
ഈസ്റ്റർ, വിഷു: വഴിമുട്ടി ബെംഗളൂരു മലയാളികൾ നാട്ടിലേക്ക് ടിക്കറ്റില്ല
കണ്ണൂർ അവധിക്ക് ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കെത്താൻ വഴിയില്ലാതെ മലയാളികൾ ദുരിതത്തിൽ എല്ലാ ആഘോഷ കാലത്തും മലയാളികൾ അനുഭവിക്കുന്ന ദുരിതത്തിൽ ഇക്കുറിയും അറുതിയില്ല. ഈസ്റ്ററിനും വിഷുവിനും നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ കിട്ടാത്ത സ്ഥിതിയാണ്. സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുമില്ല. യാത്രാദുരിതം തീർക്കാൻ ഈ റൂട്ടിൽ സ്പെഷൽ ട്രെയിൻ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾക്ക് കഴുത്തറുപ്പൻ നിരക്കാണ് ഈടാക്കുന്നത്. അധികതുക ചെലവാക്കിയെങ്കിലും ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചാലും സീറ്റുകൾ പരിമിതം. ഈസ്റ്ററിനു ശേഷവും വിഷുവിനു ശേഷവും തിരികെപ്പോകാനുള്ള ടിക്കറ്റിന്റെ സ്ഥിതിയും ഇതുതന്നെ. തത്കാൽ ടിക്കറ്റ് ഓൺലൈൻ ആയി എടുക്കാനുള്ള ബുദ്ധിമുട്ടും യാത്രക്കാരെ വലയ്ക്കുന്നു. യാത്ര പുറപ്പെടുന്നതിന്റെ തലേന്നു മാത്രമേ തത്കാൽ ബുക് ചെയ്യാനാകൂ എന്നതിനാൽ സീറ്റ് ഉറപ്പിക്കാതെ യാത്ര നടക്കുമോയെന്ന ആശങ്കയും ഇവർക്കുണ്ട്.
സ്വകാര്യ ബസുകളും ആഘോഷ വേളകളിൽ അധികനിരക്ക് ഈടാക്കുന്നത്. യാത്രക്കാർക്ക് തിരിച്ചടിയാണ്. ഇരട്ടിയിലേറെയാണ് ആഘോഷദിനങ്ങളിൽ ബസ് നിരക്ക് കൂട്ടുന്നത്. മൂന്നോ നാലോ പേരുണ്ടെങ്കിൽ യാത്ര കാറിലേക്കു മാറ്റുന്നതാണ് ലാഭകരവും സൗകര്യപ്രദവുമെന്നും ബെംഗളൂരു മലയാളികൾ പറയുന്നു.
ആഘോഷ ദിവസങ്ങളിൽ മാത്രമല്ല, വേനലവധിക്കാലമായ മേയ് അവസാനം വരെ ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് ഈ റൂട്ടുകളിൽ ട്രെയിൻ ടിക്കറ്റ് ബാക്കിയുള്ളത്. ഈസ്റ്റർ, വിഷു ദിനങ്ങളിലും തൊട്ടടുത്ത ദിവസങ്ങളിലും വിമാന ടിക്കറ്റ് നിരക്കും സാധാരണ ദിനങ്ങളുടെ ഇരട്ടിയോളമാണ്.
ആഘോഷ ദിവസങ്ങളിലെയും വേനലവധിക്കാലത്തെയും തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ സ്പെഷൽ ട്രെയിനുകൾ ഓടിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പലപ്പോഴും സ്പെഷൽ ട്രെയിനുകൾ ഓടിക്കുമ്പോൾ അറിയിപ്പ് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ മാത്രമാണ് ലഭിക്കുന്നത് ഒന്നോ രണ്ടോ ആഴ്ചകൾക്കു മുൻപേ ഇതു സംബന്ധിച്ച അറിയിപ്പു ലഭിച്ചാൽ യാത
ട്രെയിനിലേക്ക് മാറ്റാൻ സാധിക്കുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.