ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ അമുൽ പാലിന്റെ വില വര്‍ധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വരെ വർദ്ധിപ്പിച്ചതായി ഫെഡറേഷൻ അറിയിച്ചു. ഇതോടെ വിപണിയിൽ അമുൽ ഗോൾഡിന്റെ വില ലിറ്ററിന് 66 രൂപയും അമുൽ താസ ഒരു ലിറ്ററിന് 54 രൂപയും അമുൽ പശുവിൻ പാലിന് 56 രൂപയും അമുൽ എ2 എരുമപ്പാൽ ലിറ്ററിന് 70 രൂപയും ആയിരിക്കും വില.
അമുൽ എന്ന പേരിൽ പാലും പാലുത്പന്നങ്ങളും വിപണിയിലെത്തിക്കുന്നത് ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ ആണ്. മൊത്തത്തിലുള്ള പ്രവർത്തനച്ചെലവും പാലിന്റെ ഉൽപാദനച്ചെലവും വർധിച്ചതിനാലാണ് വില വർദ്ധന നടപ്പിലാക്കുന്നത് എന്ന് ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ പറഞ്ഞു. കന്നുകാലി തീറ്റ ചെലവ് മാത്രം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 20 ശതമാനമായി വർദ്ധിച്ചു. ചെലവിലെ വർദ്ധനവ് കണക്കിലെടുക്കുമ്പോൾ,കർഷകർ വില മുൻ വർഷത്തേക്കാൾ 8 മുതൽ 9 ശതമാനം വരെ വർധിപ്പിച്ചതായും ഫെഡറേഷൻ പറഞ്ഞു.
ഇതിനു മുൻപ് ഒക്ടോബറിലാണ് അമുൽ അവസാനമായി പൽ വില ഉയർത്തിയത്. ലിറ്ററിന് രണ്ട് രൂപയായിരുന്നു അന്ന് വർദ്ധിപ്പിച്ചത്. ഉത്സവ സീസണിൽ പാലിന്റെയും ക്രീമിന്റെയും വില വർധിപ്പിച്ചത് അമുലിനെതിരെ വിമർശനത്തിന് വഴി വെച്ചിരുന്നു.
അതേസമയം, ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ എന്ന സഹകരണ സ്ഥാപനത്തെ മറ്റ് അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിച്ച് ഒരു മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (എംഎസ്സിഎസ്) രൂപീകരിക്കുമെന്ന് അമിത് ഷാ അറിയിച്ചിരുന്നു. ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞരുന്നു.
ബെംഗളൂരുവില്‍ സദാചാരഗുണ്ടായിസം കാണിച്ച പൊലീസുകാര്‍ക്കെതിരെ നടപടി
ബെംഗളൂരു : ബെംഗളൂരുവില്‍ സദാചാരഗുണ്ടായിസം കാണിച്ച് ദമ്ബതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ 2 പൊലീസുകാര്‍ക്ക് ജോലി പോയി.ഡിസംബര്‍ 8-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംപിഗെഹള്ളി പൊലീസ് സ്റ്റേഷനിലെ രാജേഷ്, നാഗേഷ് എന്നീ കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെയാണ് നടപടി.
കൂട്ടുകാരന്‍റെ പിറന്നാളാഘോഷത്തിന് ശേഷം വീട്ടിലേക്ക് കാല്‍നടയായി മടങ്ങുകയായിരുന്ന ദമ്ബതികളെ ഇവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. കല്യാണം കഴിച്ചതാണോ എന്നും നിങ്ങള്‍ ഭാര്യയും ഭര്‍ത്താവുമാണെന്നതിന് തെളിവ് എവിടെ എന്നും പൊലീസുകാര്‍ ചോദിച്ചു. 11 മണിക്ക് ശേഷം ഈ റോഡിലൂടെ ആര്‍ക്കും നടക്കാന്‍ അനുമതിയില്ലെന്നും പൊലീസുകാര്‍ പറഞ്ഞു. ഇരുവരുടെയും ഫോണുകളും പൊലീസുകാര്‍ പിടിച്ചുവാങ്ങി.
ഒടുവില്‍ ആയിരം രൂപ കൈക്കൂലി വാങ്ങിയാണ് ഇവരെ പൊലീസുകാര്‍ വിട്ടത്. യുവാവ് സംഭവം ട്വിറ്ററില്‍ പങ്കുവച്ചതോടെ ആഭ്യന്തരവകുപ്പ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. തുടര്‍ന്നാണ് വകുപ്പുതല നടപടിയുടെ ഭാഗമായി രണ്ട് പൊലീസുകാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്.