കോട്ടയം: കോട്ടയം: പുതുതായിഅനുവദിച്ച അമൃത് ഭാരത് എക്സ്പ്രസുകൾ കോട്ടയം വഴി സർവീസ് നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ഈ ട്രെയിനുകൾക്ക് മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതായും കൊടിക്കുന്നിൽ സുരേഷ് ഫെയ്സ്ബുക്ക് കുറിപ്പിൽ അറിയിച്ചു. ഈ ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് ജനുവരി 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിക്കും.പുതുതായി അനുവദിച്ച നാഗർകോവിൽ-മംഗലാപുരം, തിരുവനന്തപുരം നോർത്ത്-ചാർലപ്പള്ളി(ഹൈദരാബാദ്) അമൃത് ഭാരത് എക്സ്സുകളാണ് കോട്ടയം വഴി സർവീസ് നടത്തുക. ഈ രണ്ട് ട്രെയിനുകളും കോട്ടയം വഴി ഓടിക്കണമെന്ന ആവശ്യം നേരത്തേ റെയിൽവേ മന്ത്രിയുടെയും റെയിൽവേ ബോർഡിന്റെയും മുന്നിൽ ഉന്നയിച്ചിരുന്നതായും ഇതിനാണ് അനുകൂല തീരുമാനമുണ്ടായിരിക്കുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു.
മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതോടെ മധ്യകേരളത്തിലെ സാധാരണ യാത്രക്കാർക്ക് മംഗലാപുരം, ഹൈദരാബാദ് മേഖലകളിലേക്ക് കൂടുതൽ മെച്ചപ്പെട്ട റെയിൽബന്ധം ഉറപ്പാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.തിരുവല്ലയിൽ എത്തിച്ചേരുന്നട്രെയിനുകൾക്ക്ജനപ്രതിനിധികളുടെയും റെയിൽവേഉദ്യോഗസ്ഥരുടെയും മറ്റുംനേതൃത്വത്തിൽ വമ്പിച്ച സ്വീകരണംനൽകും. അമൃത് ഭാരത് എക്സ്പ്രസ്സ്ട്രെയിനുകൾ പത്തനംതിട്ടജില്ലയിലെയും സമീപപ്രദേശങ്ങളിലെയും യാത്രക്കാർക്ക്ഏറെ ഉപകാരപ്പെടുന്നതാണെന്നുംദീർഘദൂര യാത്രകൾ കൂടുതൽസൗകര്യപ്രദമാകുന്നതിനൊപ്പം,മേഖലയിലെ വികസനത്തിനുംസഹായകരമാകുമെന്നും എം പിപറഞ്ഞു. നോൺ-എസിവിഭാഗത്തിലുള്ള, സാധാരണ ജനങ്ങളെലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത അമൃത്ഭാരത് എക്സ്പ്രസ്സ് ട്രെയിനുകൾകോട്ടയം വഴി സർവീസ് നടത്തുന്നത്വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ,വ്യാപാരം എന്നിവക്കായി യാത്ര ചെയ്യുന്നആയിരക്കണക്കിന് ആളുകൾക്ക്വലിയ ആശ്വാസമാകുമെന്നും എം പിപറഞ്ഞു.