ബെംഗളൂരു: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തിട്ടുള്ള നിരവധി പേര്‍ക്ക് ആശ്വസമാകുന്ന രീതിയില്‍ ബെംഗളൂരുവില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് മൂന്ന് പുതിയ ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ അനുവദിച്ചിരുന്നു.അതില്‍ ഒരെണ്ണം അമൃത് ഭാരത് എക്സ്പ്രസാണ്. ബെംഗളൂരുവിനെയും പശ്ചിമ ബംഗാളിനെയും ബന്ധിപ്പിക്കുന്ന ഈ പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിന്‍ നാളെ മുതല്‍ (ജനുവരി 24) സര്‍വീസ് ആരംഭിക്കും. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ സൗകര്യങ്ങളോടെ യാത്ര ചെയ്യാനായി ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കിയ പുതിയ ശ്രേണിയിലുള്ള ട്രെയിനാണിത്.എസ്എംവിടി ബെംഗളൂരു മുതല്‍ പശ്ചിമ ബംഗാളിലെ അലിപുര്‍ദുവാര്‍ ജംങ്്ഷന്‍ വരെയാണ് അമൃത് ഭാരത് എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്. ആഴ്ചയിലൊരിക്കലാണ് ഈ ട്രെയിന്‍ ഓടുന്നത്. 22 കോച്ചുകള്‍ വീതമുള്ള നോണ്‍-എയര്‍കണ്ടീഷന്‍ഡ് ട്രെയിനില്‍ മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍, വാട്ടര്‍ ബോട്ടില്‍ ഹോള്‍ഡറുകള്‍, മെച്ചപ്പെട്ട ഫയര്‍-റെസിസ്റ്റന്റ് സീറ്റുകള്‍, സിസിടിവി ക്യാമറകള്‍, മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍, പാന്‍ട്രി കാര്‍ സൗകര്യങ്ങള്‍, ആധുനിക ടോയ്ലറ്റ് എന്നിവയുണ്ട്.2023-ല്‍ അമൃത് ഭാരത് എക്സ്പ്രസുകള്‍ ആദ്യമായി അവതരിപ്പിച്ചപ്പോള്‍ അനുവദിച്ച ബെംഗളൂരു-മാള്‍ഡ അമൃത് ഭാരത് എക്സ്പ്രസിനു ശേഷം, ബെംഗളൂരുവിനെ പശ്ചിമ ബംഗാളിലേക്ക് ബന്ധിപ്പിക്കുന്ന രണ്ടാമത്തെ ട്രെയിനാണിത്.രണ്ട് എന്‍ജിനുകള്‍ ഉപയോഗിക്കുന്നതിനാല്‍ (മുന്നിലും പിന്നിലും) വേഗത്തില്‍ സഞ്ചരിക്കാനും പെട്ടെന്ന് വേഗത കൈവരിക്കാനും ഈ ട്രെയ്നിന് സാധിക്കും. സാധാരണക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ ട്രെയിനില്‍ നോണ്‍-എസി സ്ലീപ്പര്‍, ജനറല്‍ കോച്ചുകളാണുള്ളത്.ബെംഗളൂരുവില്‍ നിന്ന് എല്ലാ ശനിയാഴ്ചയും രാവിലെ 8.50-ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 10.25ന് അലിപുര്ദുവാറിലെത്തും.
തിരിച്ചുള്ള യാത്ര തിങ്കളാഴ്ച രാത്രി 10.25 ന് അലിപുര്‍ദുവാറില്‍ നിന്ന് ആരംഭിച്ച് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് ബെംഗളൂരുവില്‍ എത്തും. ഒരു റൂട്ടില്‍, അമൃത് ഭാരത് എക്സ്പ്രസിന് 1,800-ലധികം യാത്രക്കാരെ വഹിക്കാന്‍ കഴിയും.ദൂരസ്ഥലങ്ങളിലേക്ക് ജോലിക്ക് പോകുന്ന അതിഥി തൊഴിലാളികള്‍ക്കും ചെറുകിട കച്ചവടക്കാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന സാധാരണക്കാര്‍ക്ക് ഈ പുതിയ ട്രെയിന്‍ വലിയ അനുഗ്രഹമാകുമെന്നാണ് റെയിവേയുടെ പ്രതീക്ഷ. സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളെപ്പോലെ പരമാവധി 130 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയും. ഓരോ ട്രെയിനിലും 22 നോണ്‍-എസി കോച്ചുകള്‍ ഉള്‍പ്പെടുന്നു.അമൃത് ഭാരത് എക്സ്പ്രസിന് പുറമെ, ബെംഗളൂരുവില്‍ നിന്ന് പശ്ചിമ ബംഗാളിലെ ബാലൂര്‍ഘട്ട്, രാധികാപൂര്‍ എന്നിവിടങ്ങളിലേക്കും ഓരോ പുതിയ പ്രതിവാര എക്സ്പ്രസ് ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ദീര്‍ഘദൂര യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. പശ്ചിമ ബംഗാളിനു പുറമേ ബെംഗളൂരുവില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള റെയില്‍ കണക്റ്റിവിറ്റിയും കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാണ് ആവശ്യം ഉയരുന്നത്.