നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തെ കാത്തിരിക്കുന്നത് രണ്ട് വന്ദേഭാരത് തീവണ്ടികളാണ്. തിരുവനന്തപുരം-ചെന്ന, തിരുവനന്തപുരം-ബെംഗളൂരു റൂട്ടിലാണ് രണ്ട് വന്ദേഭാരത് തീവണ്ടികള്‍ സര്‍വ്വീസ് നടത്തുക.വന്ദേഭാരത് തീവണ്ടികള്‍ വേഗതയുടെ കാര്യത്തില്‍ മുന്നിലാണെങ്കിലും സാധാരണ തീവണ്ടികളേക്കാള്‍ ടിക്കറ്റ് നിരക്ക് കൂടുതലാണ് എന്നതാണ് സാധാരണക്കാര്‍ നേരിടുന്ന പ്രതിസന്ധി.എന്നാല്‍ അമൃത് ഭാരത് വരുന്നതോടെ ഈ വിഷമത്തിന് ഒരു പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം. പാവങ്ങളുടെ വന്ദേഭാരത് എന്നാണ് അമൃത് ഭാരത് അറിയപ്പെടുന്നത്. കേരളത്തിന് ഒരു അമൃത് ഭാരത് തീവണ്ടിയും ഈ വര്‍ഷം ലഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ തീവണ്ടികളേക്കാള്‍ വേഗതയുളള അമൃത് ഭാരതിന് ടിക്കറ്റ് നിരക്ക് വന്ദേഭാരതിനേക്കാളും കുറവാണ് എന്നതാണ് സാധാരണക്കാര്‍ക്ക് നേട്ടം.ജഗതി ശ്രീകുമാർ പ്രതിയായ കേസിലെ പെണ്‍കുട്ടിക്ക് എന്ത് സംഭവിച്ചു? അതിജീവിതയുടെ അഭിഭാഷക ടിബി മിനി പറയുന്നു ആയിരം കിലോമീറ്ററിന് 454 രൂപയായിരിക്കും ടിക്കറ്റ് വില. 1 കിലോമീറ്റർ മുതല്‍ 50 കിലോമീറ്റർ വരെയുളള യാത്രയ്ക്ക് 35 രൂപ മാത്രമേ ചിലവ് വരൂ എന്നാണ് റിപ്പോർട്ടുകള്‍. ഇന്ത്യൻ റെയില്‍വേയുടെ പുതിയ കുറഞ്ഞ ചിലവിലുള്ള, നോണ്‍-എയർകണ്ടീഷൻഡ് ദീർഘദൂര ട്രെയിൻ സർവീസാണ് അമൃത് ഭാരത് എക്സ്പ്രസ്. 800 കിലോമീറ്ററിലധികം ദൂരമുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ സർവീസ് സാധാരണയായി സാധാരണക്കാർക്ക് താങ്ങാനാവുന്ന യാത്രാസൗകര്യമാണ് ലക്ഷ്യമിടുന്നത്. നിലവില്‍ രാജ്യത്ത് 15 അമൃത് ഭാരത് എക്സ്പ്രസുകളാണ് ഉളളത്.കുടിയേറ്റ തൊഴിലാളികള്‍ക്കായി എറണാകുളം-ജോഗ്ബാനി (ബിഹാർ) പോലുള്ള റൂട്ടുകള്‍ പരിഗണിച്ചിരുന്നെങ്കിലും ഇതുവരെ അനുവദിച്ചിട്ടില്ല. അതേസമയം, അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ (ABSS) ഭാഗമായി കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരണത്തിന്റെ പാതയിലാണ്.
‘ഇപ്പോള്‍ ഒരുമിച്ചാണ്, പക്ഷേ പ്രിയനെ വിവാഹം കഴിക്കാനില്ല, ലിസിക്ക് ഉളളില്‍ ഭയം, പ്രിയൻ പ്രണയത്തില്‍’: ആലപ്പി അഷ്റഫ് തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട, ചാലക്കുടി, തൃപ്പൂണിത്തുറ തുടങ്ങിയ സ്റ്റേഷനുകളില്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർണ്ണമായി കഴിഞ്ഞു. ഈ നവീകരിച്ച സ്റ്റേഷനുകളുടെ ഉദ്ഘാടനം ഈ വർഷം നടക്കാനാണ് സാധ്യത. 2025 അവസാനത്തോടെ എറണാകുളം-ജോഗ്ബാനി റൂട്ടില്‍ തമിഴ്നാടിന് ആദ്യത്തെ ദക്ഷിണേന്ത്യൻ അമൃത് ഭാരത് സർവീസ് ലഭിച്ചിരുന്നു.മറ്റൊരു പ്രധാന കാര്യം, കേരളത്തിന് എ.സി. കോച്ചുകളോടുകൂടിയ അമൃത് ഭാരത് 2.2 പതിപ്പായിരിക്കും ലഭിക്കാൻ മുൻഗണന നല്‍കുന്നത് എന്നുള്ളതാണ്. അമൃത് ഭാരത് ട്രെയിനുകള്‍ താങ്ങാനാവുന്ന ചിലവില്‍ സ്ലീപ്പർ, ജനറല്‍ കോച്ചുകളോടു കൂടിയാണ് സർവീസ് നടത്തുന്നത്. പുഷ്-പുള്‍ ലോക്കോമോട്ടീവ് സംവിധാനം ഉപയോഗിച്ച് ഇരുവശങ്ങളിലും എഞ്ചിനുകള്‍ ഘടിപ്പിക്കുന്നതിനാല്‍ ട്രെയിനുകള്‍ക്ക് വേഗത്തില്‍ ദിശ മാറാനും കഴിയും. ഇത് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നു.മണിക്കൂറില്‍ 110-130 കിലോമീറ്റർ വേഗതയില്‍ ഓടാൻ കഴിയുന്ന തരത്തിലാണ് ഈ ട്രെയിൻ സെറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പാന്ററി കാർ, ദിവ്യാംഗ്-സൗഹൃദ കോച്ചുകള്‍ പോലുള്ള ആധുനിക സൗകര്യങ്ങളും ഇതിലുണ്ട്.