Home Featured സിനിമാ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരുക്ക്

സിനിമാ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരുക്ക്

by admin

മുംബൈ| സിനിമാ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരുക്ക്. വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. സിടി സ്‌കാന്‍ എടുത്ത ശേഷം ബച്ചന്‍ മുംബൈയിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റതെന്നാണ് വിവരം. തന്റെ ബ്ലോഗിലൂടെ അമിതാഭ് ബച്ചന്‍ തന്നെയാണ് പരുക്കിന്റെ കാര്യം ആരാധകരെ അറിയിച്ചത്.

പരിക്കേറ്റ അമിതാഭിനെ ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ സിടി സ്‌കാനിംങിന് വിധേയനാക്കി. പരിക്കില്‍ നിന്ന് മുക്തമാകാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നതിനാല്‍ വിശ്രമിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഷൂട്ടിങ് നിര്‍വെച്ചുവെന്നും അമിതാഭ് ബച്ചന്‍ വ്യക്തമാക്കി. ഈ സമയത്ത് ആരാധകരെ കാണാന്‍ പ്രയാസമാണെന്നും ആരും വസതിക്ക് പുറത്ത് എത്തരുതെന്നും നടന്‍ അഭ്യര്‍ത്ഥിച്ചു.

യൂട്യൂബ് നോക്കി 15കാരി പ്രസവിച്ചു; ജനിച്ചയുടന്‍ നവജാത ശിശുവിനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി

യൂട്യൂബ് നോക്കി 15കാരി പ്രസവിച്ചു. മഹാരാഷ്ട്രിലെ നാഗ്പൂരിലാണ് 15കാരി പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവില്‍ നിന്നാണ് കുഞ്ഞിനെ പ്രസവിച്ചത്. ജനിച്ചയുടന്‍ നവജാത ശിശുവിനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം അമ്മയില്‍ നിന്ന് മറച്ചുവെച്ചിരുന്നതായും പൊലിസ് പറഞ്ഞു.

പ്രസവിക്കാന്‍ യൂട്യൂബ് വീഡിയോകള്‍ കാണാന്‍ തുടങ്ങി. മാര്‍ച്ച്‌ രണ്ടിനാണ് വീട്ടില്‍ പ്രസവിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ അമ്മ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി കണ്ട് ചോദ്യം ചെയ്തപ്പോഴാണ് വിവരം അറിയുന്നത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group