Home Featured ബംഗളൂരു: സംവരണം ഒഴിവാക്കിയതിനെ പിന്തുണച്ച്‌ അമിത് ഷാ

ബംഗളൂരു: സംവരണം ഒഴിവാക്കിയതിനെ പിന്തുണച്ച്‌ അമിത് ഷാ

by admin

ബംഗളൂരു: മതാടിസ്ഥാനത്തിലുള്ള സംവരണത്തെ ബി.ജെ.പി അനുകൂലിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബാഗല്‍കോട്ടില്‍ ബി.ജെ.പി പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സംവരണം പുനഃസ്ഥാപിക്കുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. മതാടിസ്ഥാനത്തില്‍ മുസ്‍ലിംകള്‍ക്ക് നാല് ശതമാനം സംവരണമുണ്ടായിരുന്നെന്നും വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കാതെ ബി.ജെ.പി സര്‍ക്കാര്‍ മുസ്‍ലിം സംവരണം എടുത്തുകളഞ്ഞെന്നും അമിത് ഷാ പറഞ്ഞു.

മുസ്‍ലിം സംവരണം ഒഴിവാക്കി പട്ടിക ജാതി, പട്ടിക വര്‍ഗം, വൊക്കലിഗ, ലിംഗായത്ത് എന്നിവര്‍ക്കാണ് സംവരണം വര്‍ധിപ്പിച്ചത്. അധികാരത്തില്‍ വന്നാല്‍ മുസ്‍ലിം സംവരണം പുനഃസ്ഥാപിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ പറഞ്ഞത്. ആരുടെ സംവരണം ഒഴിവാക്കിയാണ് മുസ്‍ലിം സംവരണം പുനഃസ്ഥാപിക്കുക എന്ന് കാണാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

ഒ.ബി.സി കാറ്റഗറിയിലെ 2 ബി വിഭാഗത്തിലെ നാല് ശതമാനം മുസ്‍ലിം സംവരണം ഒഴിവാക്കിയ തീരുമാനം ഇതുസംബന്ധിച്ച്‌ സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ വാദം പൂര്‍ത്തിയാകുന്നതുവരെ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group