ബംഗളൂരു: ചൈന അതിര്‍ത്തിയിലുള്ള ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആര്‍ക്കും കൈയൂക്കിലൂടെ കൈവശപ്പെടുത്താനാകില്ലെന്നും അതില്‍ തനിക്ക് അശേഷം സംശയമില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ.ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസ് (ഐ.ടി.ബി.പി) അതിര്‍ത്തി കാക്കാന്‍ മാത്രം ശക്തരാണെന്നും അവരെ തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരു ദേവനഹള്ളിയില്‍ ഐ.ടി.ബി.പിയുടെ പുതുതായി പണിത ഓഫിസുകളുടെയും താമസസ്ഥലങ്ങളുടെയും ഉദ്ഘാടനവും പൊലീസ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റിന്‍റെ സെന്‍ട്രല്‍ ഡിറ്റക്ടിവ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ തറക്കല്ലിടലും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിലാണ് സൈന്യം ജോലി ചെയ്യുന്നത്. മൈനസ് 42 ഡിഗ്രിയില്‍ ആണ് അവര്‍ 24 മണിക്കൂറും രാജ്യത്തെ കാക്കുന്നത്.
ധൈര്യവും ദേശസ്നേഹവും കൊണ്ടാണ് ഇത് സാധ്യമാകുന്നത്. അരുണാചല്‍, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ ഐ.ടി.ബി.പി ജവാന്മാരെ ജനങ്ങള്‍ വിളിക്കുന്നത് ‘ഹിമവീരന്മാര്‍’ എന്നാണ്. ഇത് പത്മശ്രീ, പത്മവിഭൂഷണ്‍ തുടങ്ങിയ സര്‍ക്കാര്‍ ബഹുമതിക്കും മുകളിലാണ്. കാരണം ‘ഹിമവീരന്മാര്‍’ എന്ന് വിളിക്കുന്നതും ആ ബഹുമതി ജവാന്‍മാര്‍ക്ക് നല്‍കുന്നതും രാജ്യത്തെ ജനങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.
വെടിക്കെട്ടിനിടെ പടക്കം ആള്‍ക്കൂട്ടത്തിലേക്ക് തെറിച്ചു വീണു; നാലുപേര്‍ക്ക് പരിക്ക്
കാസര്‍കോട്: കാസര്‍കോട് പള്ളിയിലെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പാലാവയല്‍ സെന്‍റ് ജോണ്‍സ് ദേവാലയത്തിലാണ് വെടിക്കെട്ട് അപകടമുണ്ടായത്.വെടിക്കെട്ടിനിടെ പടക്കം ആള്‍ക്കൂട്ടത്തിനിടയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
രാത്രി 9.30 ഓടെയാണ് സംഭവം. കൈകള്‍ക്കും കാലിനും പരിക്കേറ്റ നാലുപേരെ അടുത്തുള്ള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും നില ഗുരുതരമല്ല. മറ്റ് ചിലര്‍ക്കും അപകടത്തില്‍ നിസാരമായി പരിക്കേറ്റിട്ടുണ്ട്.