Home Featured ബാംഗ്ലൂരുകാരി ഗൗരി, ആറ് വയസുകാരന്റെ അമ്മ; കാമുകിയെ പരിചയപ്പെടുത്തി ആമിര്‍ ഖാന്‍

ബാംഗ്ലൂരുകാരി ഗൗരി, ആറ് വയസുകാരന്റെ അമ്മ; കാമുകിയെ പരിചയപ്പെടുത്തി ആമിര്‍ ഖാന്‍

by admin

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. ബോളിവുഡിന്റെ സ്ഥിരം പാതകളില്‍ നിന്നും മാറി നടക്കുന്ന നായകന്‍. ചെയ്യുന്ന ജോലിയുടെ കാര്യത്തിലുള്ള ആത്മാർത്ഥത കാരണം സിനിമാ ലോകം മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്ന് വിളിക്കുന്ന താരമാണ് ആമിര്‍ ഖാന്‍.കരിയറില്‍ ഒരിടവേളയിലൂടെ കടന്നു പോവുകയാണ് ആമിര്‍ ഖാന്‍. എങ്കിലും വാര്‍ത്തകള്‍ എന്നും ആമിറിനൊപ്പം തന്നെയുണ്ട്.നാളെയാണ് ആമിര്‍ ഖാന്റെ ജന്മദിനം. അറുപതിലേക്ക് കടക്കുകയാണ് ആമിര്‍ ഖാന്‍. പക്ഷെ ആഘോഷങ്ങള്‍ ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ആമിര്‍ ഖാന്‍ സുഹൃത്തുക്കള്‍ക്കും പാപ്പരാസികള്‍ക്കും വേണ്ടി കേക്ക് മുറിച്ച്‌ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

ഇതിനിടെ വലിയൊരു സര്‍പ്രൈസും പുറത്ത് വിട്ടിരിക്കുകയാണ് ആമിര്‍ ഖാന്‍.സിനിമ പോലെ തന്നെ ആമിര്‍ ഖാന്റെ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. രണ്ട് തവണ വിവാഹിതനാവുകയും വിവാഹമോചിതനാവുകയും ചെയ്ത താരമാണ് ആമിര്‍ ഖാന്‍. ഇപ്പോഴിതാ തന്റെ പുതിയ കാമുകിയെ പാപ്പരാസികള്‍ക്ക് പരിചയപ്പെടുത്തുകായണ് ആമിര്‍ ഖാന്‍. പിറന്നാള്‍ കേക്ക് മുറിക്കുന്നതിനിടെയാണ് ആമിര്‍ ഖാന്‍ തന്റെ കാമുകിയെ പരിചയപ്പെടുത്തിയത്. 60 വയസിലും പുതിയ പ്രണയിനിയെ കണ്ടെത്തിയ ആമിര്‍ ഖാന്‍ പ്രണയത്തിന് പ്രായമില്ലെന്ന് തെളിയിക്കുകയാണ്.

ഗൗരി എന്നാണ് ആമിര്‍ ഖാന്റെ കാമുകിയുടെ പേര്. ബാംഗ്ലൂര്‍ സ്വദേശിയാണ് ഗൗരി. പാപ്പരാസികളെ അമ്ബരപ്പിച്ചു കൊണ്ടാണ് ആമിര്‍ തന്റെ കാമുകിയെ പരിചയപ്പെടുത്തിയത്. ഗൗരി പക്ഷെ സിനിമ നടിയോ സിനിമയുമായി ബന്ധമുള്ളയാളോ അല്ല. ആറ് വയസുള്ള ഒരു മകനുമുണ്ട് ഗൗരിയ്‌ക്കെന്നാണ് അറിയാന്‍ സാധിക്കുന്നത്. കാമുകിയെ പരിചയപ്പെടുത്തിയെങ്കിലും ഫോട്ടോയോ വീഡിയോയോ പകര്‍ത്തുകയോ പുറത്തു വിടുകയോ ചെയ്യരുതെന്ന് ആമിര്‍ ഖാന്‍ പാപ്പരാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതിനാല്‍ ഗൗരിയുടെ മുഖം കാണാന്‍ ആരാധകര്‍ കാത്തിരിക്കേണ്ടി വരും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ആമിറും ഗൗരിയും 25 വര്‍ഷമായി സുഹൃത്തുക്കളാണ്. ഈയ്യടുത്താണ് തങ്ങളുടെ സൗഹൃദത്തെ ഇരുവരും പുതിയൊരു തലത്തിലേക്ക് കൊണ്ടു പോകാന്‍ തീരുമാനിക്കുന്നത്. അതേസമയം, കുറച്ച്‌ മാസങ്ങള്‍ മുമ്ബാണ് ആമിര്‍ ഖാന്‍ വീണ്ടും പ്രണയത്തിലായെന്ന വാര്‍ത്ത പുറത്ത് വരുന്നത്. ”ആമിര്‍ ഖാന്റെ പങ്കാളി ബാംഗ്ലൂര്‍ സ്വദേശിയാണ്. കാമുകിയെ കുടുംബത്തിന് പരിചയപ്പെടുത്തി. മീറ്റിംഗ് വളരെ നന്നായിപ്പോയി. ഇരുവരും തങ്ങളുടെ ബന്ധത്തിന്റെ കാര്യത്തില്‍ വളരെ സീരിയസാണ്” എന്നാണ് ഈയ്യടുത്ത് പുറത്ത് വന്ന റിപ്പോര്‍ട്ട് പറഞ്ഞത്.

അതേസമയം ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്‍ വിവാഹിതയായത് പോയ വര്‍ഷമാണ്. 1986 ലാണ് ആമിര്‍ ഖാന്‍ ആദ്യ ഭാര്യ റീന ദത്തയെ വിവാഹം കഴിക്കുന്നത്. 2002 ലാണ് ഇരുവരും പിരിയുന്നത്. പിന്നീടാണ് ആമിര്‍ ഖാന്‍ കിരണ്‍ റാവുവുമായി പ്രണയത്തിലാകുന്നത്. 2005 ലായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാല്‍ എല്ലാവരേയും അമ്ബരപ്പിച്ചു കൊണ്ട് 2021 ല്‍ ആമിറും കിരണും പിരിഞ്ഞു. രണ്ട് വിവാഹങ്ങളില്‍ നിന്നുമായി മൂന്ന് മക്കളാണ് ആമിറിനുള്ളത്. മൂത്ത മകന്‍ ജുനൈദ് ഖാന്‍ അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയിരുന്നു.

പിറന്നാളിന് മുന്നോടിയായി ആമിര്‍ ഖാനെ കാണാനായി സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനും സല്‍മാനും ഖാനുമെത്തിയിരുന്നു. അതേസമയം, ലാല്‍ സിംഗ് ഛദ്ദയുടെ പരാജയത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ആമിര്‍ ഖാന്‍. അധികം വൈകാതെ തന്നെ താരം തിരികെ വരുമെന്നാണ് കരുതപ്പെടുന്നത്. തന്റെ ഹിറ്റ് ചിത്രം താരെ സമീന്‍ പറിന്റെ രണ്ടാം ഭാഗമായ സിത്താരെ സമീന്‍ പറിന്റെ ഒരുക്കത്തിലാണ് ആമിര്‍ ഖാന്‍ ഇപ്പോള്‍. ജെനീലിയ ഡിസൂസ

You may also like

error: Content is protected !!
Join Our WhatsApp Group