Home Featured  മുഖ്യമന്ത്രിയുടെ വാ​ഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു; 5 പേർക്ക് പരിക്ക്

 മുഖ്യമന്ത്രിയുടെ വാ​ഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു; 5 പേർക്ക് പരിക്ക്

by admin

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് കാർ യാത്രികരായ 5 പേർക്ക് പരിക്കേറ്റു. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടം നടന്നത്. കാർ യാത്രികരായ അഞ്ച്പേരെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഏറ്റവും പിന്നിലായിട്ടാണ് ആംബുലൻസ് പോയിരുന്നത്. മുഖ്യമന്ത്രിയുടെ വാഹനവും ഒപ്പം ഉണ്ടായിരുന്ന പോലീസ് വാഹനങ്ങളും കടന്ന് പോയതിന് ശേഷം ഈ വാഹനം അൽപം പിന്നിലായി പോയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group