ബെംഗളൂരു നോർത്ത് വെസ്റ്റ് കർണാടക ആർ.ടി. സി. (എൻ.ഡബ്ല്യു.കെ.ആർ. ടി.സി.)ആദ്യമായി അംബാരി ഉത്സവ് ബസുകൾ സർവീസ് നടത്താനൊരുങ്ങുന്നു. ആദ്യ ഘട്ടത്തിൽ രണ്ട് അംബാരി ഉത്സവ് ബസുകളാണ് സർവീസ് നടത്തുന്നത്. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉടൻ തന്നെ സർവീസ് ഉദ്ഘാടനം ചെയ്യും. 1.80 കോടിരൂപ വില മതിക്കുന്നതാണ് ബസ്. നാലു ബസുകളാണ് എൻ.ഡബ്ല്യു. കെ.ആർ.ടി.സി. വാങ്ങുന്നത്. ഇതിൽ രണ്ടെണ്ണം എത്തിക്കഴിഞ്ഞു. ആദ്യത്തെ രണ്ടു ബസുകൾ ബെലഗാവി ഡിപ്പോയിൽ നിന്നാകും സർവീസ് നടത്തുക.
അംബാരി ഉത്സവ് ബസുകളുമായി എൻ.ഡബ്ല്യു. കെ.ആർ.ടി.സി
previous post