Home Uncategorized പാക്കേജില്‍ ഈ ഡോട്ടുകള്‍ കണ്ടാല്‍ തുറക്കരുത്, മുന്നറിയിപ്പുമായി ആമസോണ്‍

പാക്കേജില്‍ ഈ ഡോട്ടുകള്‍ കണ്ടാല്‍ തുറക്കരുത്, മുന്നറിയിപ്പുമായി ആമസോണ്‍

by admin

ദിവസേന ലക്ഷക്കണക്കിന് സാധനങ്ങളായിരിക്കും ഇ-കൊമേഴ്‌സ് കമ്ബനിയായ ആമസോണിലൂടെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നത്.ഒരു സ്ഥലത്തും യാത്ര ചെയ്യാതെ തന്നെ ഇഷ്ടപ്പെട്ട വസ്‌തുക്കള്‍ കയ്യിലെത്തുമെന്നതാണ് ഓണ്‍ലൈൻ ഷോപ്പിംഗിന്റെ പ്രത്യേകത. എന്നാല്‍ അടുത്തിടെയായി ഓണ്‍ലൈൻ ഷോപ്പിംഗില്‍ തട്ടിപ്പുകള്‍ വ്യാപകമാവുകയാണെന്ന പരാതികള്‍ ശക്തമാണ്. ഓർഡർ ചെയ്തവയല്ല ലഭിക്കുന്നതെന്നും കേടായവയാണ് ലഭിക്കുന്നതെന്നുമാണ് കൂടുതല്‍ പരാതികളും. ഇതിന് തടയിടാനായി ആമസോണ്‍ പ്രത്യേക നടപടി സ്വീകരിച്ചിരിക്കുകയാണ്.

ഓർഡർ ചെയ്ത വസ്തുക്കള്‍ ലഭിച്ചാലുടൻ തന്നെ പാക്കേജിലെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് ആമസോണ്‍ ആവശ്യപ്പെടുന്നത്. പുതിയ ടാംപർ പ്രൂഫ് പാക്കേജിംഗ് സാങ്കേതികവിദ്യയാണ് കമ്ബനി അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന സീലുകളാണിവ. പിങ്ക് അല്ലെങ്കില്‍ ചുവപ്പ് ഡോട്ടുള്ള ഒരു പ്രത്യേക തരം ടേപ്പ് ആണ് സീലില്‍ ഉപയോഗിക്കുന്നത്. ആരെങ്കിലും ചൂട് ഉപയോഗിച്ച്‌ ഈ ടേപ്പ് നീക്കം ചെയ്യാൻ ശ്രമിച്ചാല്‍ ഡോട്ടിന്റെ നിറം മാറുന്നു. സാധാരണയായി ഡോട്ടുകള്‍ വെള്ളയായിരിക്കും. പാക്കേജ് തുറക്കാൻ ശ്രമിച്ചാല്‍ ഡോട്ട് പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറമായി മാറും.

ഇതോടെ സീല്‍ പൊട്ടിച്ചതാണോയെന്നും വസ്തുക്കള്‍ മാറ്റിയോയെന്നും ഉപഭോക്താക്കള്‍ക്ക് മുൻകൂട്ടി അറിയാൻ സാധിക്കും.സീലിലെ ‌ഡോട്ട് വെള്ള നിറമാണെങ്കില്‍ പാക്കേജ് ആരും തുറന്നിട്ടില്ലെന്ന് ഉറപ്പിക്കാം. പിങ്കോ ചുവപ്പോ നിറത്തിലെ ഡോട്ടുകള്‍ കണ്ടാല്‍ പാക്കേജ് മറ്റാരോ തുറന്നു എന്നാണർത്ഥം. അത്തരം പാക്കേജുകള്‍ സ്വീകരിക്കരുതെന്നാണ് ആമസോണ്‍ മുന്നറിയിപ്പ് നല്‍കുന്നത്. നിലവില്‍ മരുന്നുകള്‍, സൗന്ദര്യ വർദ്ധക വസ്തുക്കള്‍ എന്നിവയുടെ പാക്കേജിലാണ് ഈ സീലുള്ളത്. ഭാവിയില്‍ മറ്റ് വസ്തുക്കള്‍ക്കും ഇത് ഉപയോഗിക്കപ്പെടുമെന്നാണ് വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group