Home Featured “ഞാന്‍ വീണപ്പോള്‍ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല’; “ഗോള്‍ഡ്‌’ വിമര്‍ശനങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച്‌ അല്‍ഫോണ്‍സ്‌ പുത്രന്‍

“ഞാന്‍ വീണപ്പോള്‍ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല’; “ഗോള്‍ഡ്‌’ വിമര്‍ശനങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച്‌ അല്‍ഫോണ്‍സ്‌ പുത്രന്‍

by admin

ഗോള്‍ഡ് സിനിമക്കെതിരെ നടക്കുന്ന ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെതിരെ രൂക്ഷമായി പ്രതികരിച്ച്‌ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ആരുടേയും അടിമയല്ലെന്നും കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ആര്‍ക്കും അവകാശം നല്‍കിയിട്ടില്ലെന്നും അല്‍ഫോണ്‍സ് ഫെയ്സ്ബുക്കില്‍ കുറിച്ചു. സിനിമയുടെ റിലീസിന് പിന്നാലെ നിരവധി ട്രോളുകളാണ് അല്‍ഫോണ്‍സ് പുത്രനെതിരെ നടന്നുകൊണ്ടിരുന്നത്. ചിത്രം ഒടിടിയില്‍ എത്തിയതോടെ അല്‍ഫോണ്‍സിന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ക്കടിയിലും വിമര്‍ശനങ്ങളും ട്രോളുകളുമെത്തി.

പ്രതിഷേധസൂചകമായി പ്രൊഫൈല്‍ചിത്രം സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തുകൊണ്ടാണ് സംവിധായകന്റെ പ്രതികരണം. പ്രൊഫൈല്‍ ചിത്രം മാറ്റിക്കൊണ്ട് കുറിപ്പും പങ്കുവച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

“നിങ്ങള്‍ എന്നെ ട്രോളുകയും എന്നെയും ഗോള്‍ഡ് സിനിമയെ കുറിച്ച്‌ മോശമായി പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാണ്… അത് നിങ്ങള്‍ക്ക് ഇഷ്ടമായിരിക്കാം. എന്നാല്‍ എനിക്ക് അങ്ങനെയല്ല. അതുകൊണ്ട് പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളില്‍ ഞാന്‍ എന്റെ മുഖം നീക്കംചെയ്യുന്നു. ഞാന്‍ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാന്‍ ആര്‍ക്കും അവകാശം നല്‍കിയിട്ടില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ സിനിമകള്‍ കാണാം. എന്റെ പേജില്‍ വന്ന് നിങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കരുത്. ഇനി അങ്ങനെ ചെയ്താല്‍, ഞാന്‍ സോഷ്യന്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമാകും. ഞാന്‍ പഴയതുപോലെയല്ല, എന്നോടും എന്റെ പങ്കാളിയോടും കുട്ടികളോടും എന്നെ ഇഷ്ടപ്പെടുന്നവരോടും ഞാന്‍ വീഴുമ്ബോള്‍ എന്റെ അരികില്‍ നില്‍ക്കുന്നവരോടും സത്യസന്ധത പുലര്‍ത്തുന്നയാളാണ്. ഞാന്‍ വീണപ്പോള്‍ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂര്‍വം വീഴില്ല. അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാല്‍ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു….” – അല്‍ഫോണ്‍സ് കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group