ബംഗളൂരു: സ്ത്രീധനം സംബന്ധിച്ച തർക്കത്തെ തുടർന്ന് മൈസൂരുവില്‍ ഭാര്യാസഹോദരനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കുവെമ്ബു നഗറില്‍ കഴിഞ്ഞദിവസമാണ് സംഭവം. അഭിഷേക് (27) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
അഭിഷേകും സഹോദരീഭർത്താവായ രവിചന്ദ്രയും തമ്മില്‍ വഴക്ക് നടന്നിരുന്നു. ഭാര്യ ദിവ്യയെ ദിവസവും സ്ത്രീധനത്തിന്റെ പേരില്‍ രവിചന്ദ്ര ഉപദ്രവിക്കാറുണ്ടായിരുന്നു. അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടാണ് സംഭവദിവസം രവിചന്ദ്ര ഭാര്യയുമായി വഴക്കിട്ടത്. ഇതോടെ ദിവ്യയുടെ സഹോദരൻ അഭിഷേകിനെയും വീട്ടുകാരെയും വിളിച്ചുവരുത്തി. അഭിഷേക് വീട്ടില്‍ എത്തിയതോടെ വാതില്‍ അടച്ച ശേഷം കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു.
ഭാര്യാമാതാവ് ഭാഗ്യമ്മയെയും ഭാര്യയുടെ ഇളയ സഹോദരിയെയും രവിചന്ദ്ര മർദിക്കുകയും ചെയ്തു. നാലുവർഷം മുമ്ബായിരുന്നു ദമ്ബതികളുടെ വിവാഹം. സ്ത്രീധനവും രവിചന്ദ്രക്ക് കൈമാറിയിരുന്നു. എന്നാല്‍, ആറു മാസത്തിനുശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാള്‍ ഭാര്യയെ ഉപദ്രവിക്കല്‍ പതിവാക്കി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ ഇടപെടലുണ്ടായില്ലെന്ന് അഭിഷേകിന്റെ കുടുംബം കുറ്റപ്പെടുത്തി.