Home Featured അയ്യപ്പഭക്തരെ വിരട്ടി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പണംതട്ടിയെന്ന് ആക്ഷേപം

അയ്യപ്പഭക്തരെ വിരട്ടി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പണംതട്ടിയെന്ന് ആക്ഷേപം

by admin

പമ്ബ: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ മര്‍ദ്ദിച്ചെന്ന് പരാതിപ്പെട്ട ശേഷം ഒത്തുതീര്‍പ്പ് നടത്തി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണംതട്ടിയെന്ന് ആക്ഷേപം. മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 30,000 രൂപയ്ക്ക് വഴങ്ങി പരാതി പിന്‍വലിച്ചു. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

പമ്ബ ഹില്‍ടോപ്പില്‍ ബസില്‍ യാത്രക്കാരെ കയറ്റുന്നതിന്റെ പേരില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരും അയ്യപ്പന്‍മാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ കുട്ടികളായ അയ്യപ്പന്‍മാരെ തള്ളിയിട്ടതിനെ ഒപ്പമുണ്ടായിരുന്നവര്‍ ചോദ്യം ചെയ്തതോടെ ബഹളവും പ്രതിഷേധവുമുണ്ടായി. കെ.എസ്.ആര്‍.ടി.സി ബസില്‍ ഭക്തരെ കയറ്റിവിടുന്ന ജോലി ചെയ്തിരുന്ന തേവള്ളി സ്വദേശിയായ കണ്ടക്ടറെ അയ്യപ്പന്‍മാര്‍ മര്‍ദ്ദിച്ചതായി ജീവനക്കാര്‍ ആരോപിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെയാണ് ഇദ്ദേഹം ഡ്യൂട്ടി ചെയ്തതെന്ന് അറിയുന്നു. പരാതികള്‍ക്ക് പിന്നില്‍ ചെറിയൊരു സംഘമാണെന്നും എല്ലാവര്‍ക്കും പങ്കില്ലെന്നും ജീവനക്കാര്‍ക്കിടയില്‍ സംസാരമുണ്ട്.

പ്രതിഷേധിച്ച അയ്യപ്പന്‍മാരെ പമ്ബ പൊലീസ് എത്തി സ്റ്റേഷനിലെത്തിച്ചു. കണ്ടക്ടര്‍ ഗവ.ആശുപത്രിയില്‍ ചികിത്സതേടി. അയ്യപ്പന്മാര്‍ക്കെതിരെ കേസ് എടുക്കണമെന്നും ഇല്ലെങ്കില്‍ പണിമുടക്കുമെന്നും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പറഞ്ഞു. കേസെടുക്കരുതെന്ന് അയ്യപ്പന്‍മാര്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചു. ഇതേതുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി പമ്ബ സ്‌പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയപ്പോള്‍ ജീവനക്കാര്‍ മൂന്ന് ലക്ഷം രൂപയോളം നഷ്ടപരിഹാരം ആവശ്യപ്പെട്ടു. അയ്യപ്പന്‍മാര്‍ ഡ്യൂട്ടി തടസപ്പെടുത്തിയതിനെ തുടര്‍ന്ന് സര്‍വീസ് നടത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ വാദം.

മൂന്നുലക്ഷം നല്‍കാന്‍ കഴിയില്ലെന്ന് അയ്യപ്പന്‍മാര്‍ പറഞ്ഞു. ഒടുവില്‍ 30,000 രൂപയില്‍ ധാരണയായി. മര്‍ദ്ദനമേറ്റെന്ന് പറഞ്ഞ കണ്ടക്ടര്‍ക്ക് 25,000 രൂപ നല്‍കി. ബാക്കി മറ്റുള്ളവര്‍ പങ്കിട്ടുവെന്നാണ് അറിയുന്നത്. വ്യത്യസ്ത സംഭവങ്ങളിലായി അയ്യപ്പന്‍മാര്‍ മര്‍ദ്ദിച്ചെന്ന രണ്ട് പരാതികളും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പമ്ബ പൊലീസ് സ്റ്റേഷനില്‍ നല്‍കി. പിന്നീട് ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തി പരാതി പിന്‍വലിച്ചു.

ഐവിഎഫിലൂടെ ​ഗർഭിണിയാകുന്ന സ്ത്രീകൾക്ക് മൂന്നുലക്ഷം; ജനസംഖ്യ കൂട്ടാൻ കൂടുതൽ പദ്ധതികളുമായി സിക്കിം

ജനന നിരക്ക് കുറയുന്നത് തടയാൻ വിവിധ പദ്ധതികളുമായി സിക്കിം. മുഖ്യമന്ത്രി പ്രേം സിങ് തമാങ് ആണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കുട്ടി മാത്രമല്ല, ഒന്നിലധികം കുട്ടികൾക്കു വേണ്ടി കുടുംബം ശ്രമിക്കണമെന്നും സിക്കിം മുഖ്യമന്ത്രി പറയുന്നു. തദ്ദേശസമൂഹത്തിനാണ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. 

ഞായറാഴ്ച സൗത്ത് സിക്കിമിലെ ജോറെതാങ് പട്ടണത്തിൽ മാഘെ സംക്രാന്തി ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു സ്ത്രീക്ക് ഒരു കുട്ടി എന്ന നിലപാട് സ്വീകരിച്ചതോടെ സമീപവർഷങ്ങളിൽ ജനനനിരക്ക് കുറഞ്ഞു. ഇത് തദ്ദേശസമൂഹങ്ങളുടെ ജനസംഖ്യ കുറയാൻ കാരണമായി എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഐവിഎഫിലൂടെ കുട്ടികൾക്ക് ജന്മം നൽകുന്ന സ്ത്രീകൾക്കായി മൂന്ന് ലക്ഷം രൂപയാണ് ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ ഐവിഎഫ് സൗകര്യം തന്റെ സർക്കാർ ലഭ്യമാക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി പറയുന്നു. ഇതുവരെ 38 സ്ത്രീകൾ ഐവിഎഫ് സൗകര്യം നേടിയിട്ടുണ്ട്. അതിൽ ചിലർ ഇപ്പോൾ അമ്മമാരായി കഴിഞ്ഞു എന്നും സിക്കിം മുഖ്യമന്ത്രി പറയുന്നു. നേരത്തെ തന്നെ ജോലിയുള്ള സ്ത്രീകൾക്ക് ഒരു വർഷം പ്രസവാവധി അനുവദിച്ചിരുന്നു. അതുപോലെ ഇവരുടെ ഭർത്താക്കന്മാർക്ക് 30 ദിവസം പിതൃത്വ അവധിയും അനുവദിച്ചിരുന്നു. 

രണ്ടോ മൂന്നോ കുട്ടികളുള്ള സ്ത്രീകൾക്ക് വേറെയും ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. രണ്ടാമത് കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകൾക്ക് ശമ്പളത്തില്‍ ഒരു ഇൻക്രിമെന്റും മൂന്നാമത് കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകൾക്ക് രണ്ട് ഇൻക്രിമെന്റും നൽകും. ഈ ആനൂകൂല്യം തദ്ദേശസമൂഹത്തിന് മാത്രമല്ല അതിന് പുറത്തുള്ള സ്ത്രീകൾക്കും ലഭ്യമാക്കുന്നുണ്ട്. 

ജനന നിരക്ക് കുറയുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു കൊണ്ടാണ് സർക്കാർ ഇത്തരം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തത്തെ സർക്കാർ ഒരു കുഞ്ഞിനെയാണ് പ്രോത്സാഹിപ്പിച്ചത് എന്ന് പറഞ്ഞുകൊണ്ട് തന്റെ സർക്കാർ അതിന് നേരെ വിപരീതമായിരിക്കും എന്നും തമാങ് പറഞ്ഞു. 

You may also like

error: Content is protected !!
Join Our WhatsApp Group