
കണ്ണൂർ: സാന്ത്വന പരിചരണത്തിൻ്റെയും രക്തദാനത്തിൻ്റെയും പ്രാധാന്യം ജനഹൃദയങ്ങളിൽ എത്തിച്ച് മാനവ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആൾ ഇന്ത്യാ കെ.എം.സി.സിയും ബെംഗളുരു ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റി പാലിയേറ്റീവ് ഹോം കെയറും സംയുക്തമായി നടത്തുന്ന കണ്ണൂരിൽ നിന്നും ബെംഗളുരുവിലേക്കുള്ള ദശദിന വാക്കത്തോൺ ആവേശോജ്വലമായ കർണാടക അതിർത്തിയിലേക്ക് പ്രവേശിച്ചു .
എഐകെഎംസിസി നേതാക്കളായ എം കെ നൗഷാദ്, മുനീർ ടി സി, റഹീം ചാവശ്ശേരി, അബ്ദുള്ള മാവള്ളി തുടങ്ങിയവർ നേതൃത്വം നൽകുന്നതാണ് യാത്ര.കണ്ണൂര്‍ ഗാന്ധി സ്ക്വയറില്‍ വെച്ച് മേയര്‍ അഡ്വഃ ,ടി.ഒ.മോഹനന്‍ ഫ്ലാഗ് ഓഫ് ചെയ്ത യാത്ര മൂന്നാം ദിവസത്തോടെ കന്നട മണ്ണിലേക്ക് പ്രവേശിച്ചു .വാക്കത്തോൺ മൂന്നാം ദിവസമായ ഇന്ന് കൂട്ടുപുഴയിൽ അഡ്വ. സണ്ണി ജോസഫ് എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു .കർണാടക അതിർത്തി കടന്നപ്പോൾ ഹെൽത്ത് ഇൻസ്പെക്ടർ മാരിയപ്പ ശിവപ്പ ജാഥാ നായകൻ എം കെ നൗഷാദിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

വാക്കത്തോണിൻ്റെ ഭാഗമായി പത്ത് ദിവസങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ഡയാലിസിസ് റിസേർച്ച് & റിഹാബിലിറ്റേഷൻ സെൻ്ററിൻ്റെ സഹകരണത്തോടെ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പും ബോധവത്ക്കരണ ക്ലാസും വിപുലമായി സംഘടിപ്പിച്ചിരുന്നു . മൈസുരുവിലുൾപ്പെടെ കർണാടകയിലെ വിവിധ കേന്ദ്രങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു കൊണ്ടാണ് ദശദിന ക്യാമ്പ് ബെംഗളുരുവിലെത്തുക .
വാക്കത്തോണിൻ്റെ ഭാഗമായി കണ്ണൂരിൽ നിന്നും ബെംഗളൂരുലേക്ക് പത്ത് ദിവസം കാൽനടയായാണ് സഞ്ചരിക്കുന്നത്. മാർച്ച് 10 വ്യാഴാഴ്ച ബെംഗളൂരു ടൗണ്‍ ഹാള്‍ പരിസരത്ത് സമാപിക്കും .
സാന്ത്വന പരിചരണത്തിന്റെയും രക്തദാനത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കാനും മാനവസൗഹാര്‍ദ്ദത്തിന്റെയും സഹവര്‍ത്തിത്വന്റെയും സന്ദേശങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കലുമാണ് വാക്കത്തോണിലൂടെ ഉദ്ദേശിക്കുന്നത്. കടന്നു പോകുന്ന ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇതു സംബന്ധിച്ച ഉത്‌ബോധന പരിപാടികള്‍ സംഘടിപ്പിക്കും.
മതജാതി ഭേദമന്യെ എല്ലാവരെയും മനുഷ്യരായി കാണുകയും, സഹോദരന്റെ വേദനകളിലും പ്രതിസന്ധികളിലും താങ്ങായും തണലായും കൂടെ നില്‍ക്കുകയുമാണ് എഐകെഎംസിസിയുടെ പ്രവര്‍ത്തന ശൈലി. മാറാരോഗം മൂലം ജീവിതം പ്രതിസന്ധിയിലായ അഞ്ഞൂറോളം രോഗികളാണ് ബംഗ്ലൂരുവില്‍ മാത്രം രണ്ട് യൂണിറ്റുകളിലായി ശിഹാബ് തങ്ങള്‍ പാലിയേറ്റീവ് കെയറിലുടെ സാന്ത്വന പരിചരണത്തിന്റെ ഗുണം അനുഭവിക്കുന്നത്. കൂടാതെ കുടകില്‍ രണ്ടു യൂണിറ്റും മൈസൂരിലും ഗൂഡല്ലൂരിലും പുതിയ യൂണിറ്റുകളും പാലിയേറ്റീവ് കെയര്‍ രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി വരുന്നു. വിവിധ യൂണിറ്റുകളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് ബംഗ്ലൂരു ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി കേന്ദ്രീകരിച്ചാണ്. പാലിയേറ്റീവ് കെയറിന്റെ അന്താരാഷ്ട്ര പ്രവണതകളെയാണ് എസ്.ടി.സി.എച്ച് പാലിയേറ്റീവ് കെയറും മാതൃകയാക്കുന്നത്. സാന്ത്വന പരിചരണത്തിലൂടെ ഉദ്യാന നഗരിക്ക് മനുഷ്യ സ്‌നേഹത്തിന്റെയും കരുതലിന്റെയും പുതിയൊരു സംസ്‌കാരത്തെ പരിചയപ്പെടുത്തുകയായിരുന്നു എസ്.ടി.സി.എച്ച് പാലിയേറ്റീവ് കെയര്‍. ഇതിനകം തന്നെ ബംഗ്ലൂരു കോര്‍പ്പറേഷന്റെ അംഗീകാരവും എസ്.ടി.സി.എച്ച് പാലിയേറ്റീവ് കെയറിനെ തേടിയെത്തിയിട്ടുണ്ട്. ബംഗ്ലൂരുവിലെ മലയാളി സമൂഹത്തിനാകെ അഭിമാനവും ആശ്രയവുമാകുന്ന പ്രസ്ഥാനമായി എസ്.ടി.സി.എച്ചിന് കുറഞ്ഞ കാലയളവിനുള്ളില്‍ മാറാന്‍ കഴിഞ്ഞു.
- ജയദേവ മുതൽ കൊറമംഗല വരെ ഗതാഗത നിയന്ത്രണം : മേക്കേദാട്ടു പദയാത്ര രണ്ടാം ദിവസം ബി ടി എം കുരുക്കിലമർന്നു
- നോർക്ക കാർഡ്,അപേക്ഷ കൈമാറി
- ബി ബി എം പി ട്രേഡ് ലൈസൻസ് പിഴ കൂടാതെ മാർച്ച് 31 വരെ പുതുക്കാം
- ബാംഗ്ലൂരിൽ നിന്നായാലും മൈസൂരുവിൽ നിന്നായാലും കണ്ണൂരേക്ക് ഒരേ ടിക്കറ്റ് ചാർജ് ; KSRTC ഓൺലൈൻ തട്ടിപ്പ്

Order@ www.mudkart.com
നേരിട്ട് സ്റ്റോർ സന്ദർശിക്കുന്നവർക്ക് 20 ശതമാനം കിഴിവ് ലഭിക്കുന്നതാണ്.
Mudkart: No.29, 3rd Cross, Venkata Reddy Layout 6th Block, Koramangala, Bengaluru
Bengaluru-560035, Karnataka
📍https://goo.gl/maps/nLSwbpric3WZsuzH9