Home Featured സംസ്ഥാനത്തെ ശൈശവ വിവാഹം തടയാൻ ‘അക്ക പടെ പദ്ധതി വരുന്നു

സംസ്ഥാനത്തെ ശൈശവ വിവാഹം തടയാൻ ‘അക്ക പടെ പദ്ധതി വരുന്നു

by admin

മൈസൂരു : കർണാടകത്തിൽ വർധിച്ചുവരുന്ന വിവാഹങ്ങൾ തടയാൻ ‘അക്ക പടെ’ (സഹോദരി സേന) പദ്ധതി നടപ്പാക്കുന്നു. ആദ്യഘട്ടത്തിൽ മൈസൂരു, ബെളഗാവി, ദക്ഷിണ കന്നഡ ജില്ലകളിൽ പദ്ധതി നടപ്പാക്കും. സ്വാതന്ത്രദിനമായ വെള്ളിയാഴ്ച‌ മുതൽ ഇതിൻ്റെ പ്രവർത്തനങ്ങൾ തുടങ്ങാൻ അതത് ജില്ലാ ഭരണകൂടങ്ങൾക്ക് വനിതാ ശിശുവികസന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ നിർദേശം നൽകി.അക്കാ പടെ’യിൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ,എൻസിസി സീനിയർ കെഡേറ്റുകൾ, വനിതാശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന ഒരു സ്ക്വാഡാണ് ഉണ്ടാകുക.

ഗ്രാമപ്പഞ്ചായത്ത് തലം മുതൽ ജില്ലാതലം വരെ നിരീക്ഷണസേനകൾ രൂപവത്കരിക്കും. സ്‌ക്വാഡിന് ഒരു വാഹനവും നൽകും. ആദ്യ ഘട്ടത്തിൽ, കോളേജിന് പുറത്തുള്ള പെൺകുട്ടികളുടെ വിവരങ്ങൾ സ്ക്വാഡ് ശേഖരിക്കും. ആവശ്യത്തിന് പെൺകുട്ടികളെ സ്‌കൂളിലേക്കും വീടുകളിലേക്കും സ്ക്വാഡിന്റെ വാഹനത്തിലെത്തിക്കും. സ്ക്വാഡിലെ അംഗങ്ങൾ പെൺകുട്ടികളുമായി നിരന്തരം ആശയവിനിമയം നടത്തും.

ജില്ലയിൽ ഇതിനുള്ള നടപടിക്രമങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് മൈസൂരിലെ വനിതാ- ശിശു വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ബി. ബസവരാജു അറിയിച്ചു.കർണാടകയിൽ മൂന്ന് വർഷത്തിനിടെ 1,799 ശൈശവ വിവാഹങ്ങൾ നടന്നതായാണ് സർക്കാരിന്റെ കണക്ക്. 2022-23-ൽ 405, 2023-24-ൽ 709, 2024-25ൽ 685 എന്നിങ്ങനെയാണ് ഔദ്യോഗിക കണക്ക്. യഥാർഥ എണ്ണം ഇതിനും മുകളിലാണന്ന വിമർശനവുമുണ്ട്

അമേരിക്കയില്‍ ഇരുന്ന് ഇന്ത്യയെയും ദേശീയ പതാകയേയും അവഹേളിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ്; കോട്ടയം സ്വദേശി ആല്‍ബിച്ചൻ മുരിങ്ങയിലിനെതിരെ കേസ്

സമൂഹമാധ്യമങ്ങളിലൂടെ ദേശീയപതാകയെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിട്ട സംഭവത്തില്‍ കോട്ടയം സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.കോട്ടയം സ്വദേശിയായ ആല്‍ബിച്ചൻ മുരിങ്ങയില്‍ എന്നയാള്‍ക്കെതിരെയാണ് ആലുവ എടത്തല പോലീസ് കേസെടുത്തത്. നിലവില്‍ ഇയാള്‍ അമേരിക്കയിലാണ് താമസിക്കുന്നത്.

എടത്തലയിലെ ബിജെപി പ്രാദേശിക നേതാവായ അനൂപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. ആല്‍ബിച്ചൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ദേശീയപതാകയിലെ അശോകചക്രത്തിന് പകരം മോശം ഇമോജി ഉപയോഗിച്ചുകൊണ്ട് ചിത്രം പോസ്റ്റ് ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിനുപുറമെ, പോസ്റ്റില്‍ ദേശീയപ്രതിജ്ഞയെയും രാജ്യത്തെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങള്‍ ഉണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ തന്റെ രാജ്യമല്ല എന്ന തരത്തില്‍ രാജ്യവിരുദ്ധമായ പരാമർശങ്ങള്‍ പോസ്റ്റില്‍ ഉണ്ടെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. കൂടാതെ, ഇയാള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ടും സമാനമായ രീതിയില്‍ അധിക്ഷേപകരമായ പോസ്റ്റുകള്‍ ഇട്ടിട്ടുള്ളതായി പരാതിയില്‍ പറയുന്നു. കേസിന്റെ തുടർനടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group