Home Featured താൻ പരസ്യങ്ങൾ ചെയ്യുന്നില്ലെന്ന് അഖിൽ മാരാർ

താൻ പരസ്യങ്ങൾ ചെയ്യുന്നില്ലെന്ന് അഖിൽ മാരാർ

by admin

താൻ പരസ്യങ്ങൾ ചെയ്യുന്നില്ലെന്ന് ചലച്ചിത്ര സംവിധായകനും ബി​ഗ് ബോസ് സീസൺ 5 ജേതാവുമായ അഖിൽ മാരാർ. ഒരുത്പന്നം ഞാൻ ഉപയോഗിച്ചോ, അനുഭവിച്ചോ ബോധ്യപ്പെടാതെ അവ നല്ലതാണെന്ന് പറഞ്ഞ് ജനങ്ങളെ തനിക്ക് പറ്റിക്കാൻ സാധിക്കില്ലെന്ന് അഖിൽ പറയുന്നു. ഇതിന്റെ ഭാ​ഗമായി വലുതും ചെറുതുമായ കമ്പനികളെ ചെറിയ രീതിയിൽ എങ്കിലും വെറുപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും അഖിൽ പറയുന്നു. “നിരവധി ആൾക്കാർ പരസ്യം ചെയ്യുന്നതിനായി സമീപിക്കുന്നുണ്ട്.

പരസ്യങ്ങൾ ചെയ്യുന്നില്ല എന്നാണ് എൻ്റെ തീരുമാനം..ഒരുത്പന്നം ഞാൻ ഉപയോഗിച്ചോ, അനുഭവിച്ചോ ബോധ്യപ്പെടാതെ അത് സൂപ്പർ ആണെന്ന് പൊതു ജനത്തെ പറഞ്ഞു പറ്റിക്കാൻ ഞാൻ തയ്യാറല്ല..ഈ തീരുമാനത്തിൻ്റെ ഭാഗമായി വലുതും ചെറുതുമായ കമ്പനികളെ ചെറിയ രീതിയിൽ എങ്കിലും വെറുപ്പിക്കേണ്ടി വന്നിട്ടുണ്ട്..അവർക്ക് ഞാൻ അഹങ്കാരി ആയി തോന്നാം.. ആ അഹങ്കാരം തുടരാൻ ആണ് എൻ്റെ ഉദ്ദേശ്യം…ഉത്പന്നത്തിൻ്റെ മൂല്യം ആണ് ഏറ്റവും വലിയ പരസ്യം എന്നാണ് എൻ്റെ വിശ്വാസം..”, എന്നാണ് അഖിൽ മാരാർ പറഞ്ഞത്. 

അതേസമയം, കഴിഞ്ഞ ദിവസം തന്‍റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പമുള്ള വീഡിയോ അഖില്‍ മാരാര്‍ പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബോസ് ഷേ കഴിഞ്ഞ ശേഷം കുടുംബത്തോടൊപ്പമുള്ള ഫോട്ടോ ഇട്ടില്ല, അച്ഛന്‍റെയും അമ്മയുടെയും കൈയില്‍ ട്രോഫി കൊടുത്തില്ല തുടങ്ങിയ വിമർശനങ്ങളും പരാതികളും ഉയർന്നിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അഖില്‍ വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ അച്ഛൻ ഇല്ലെന്ന് പറഞ്ഞ് ഇനി പ്രശ്നമുണ്ടാക്കരുതെന്നും അഖിൽ പറഞ്ഞിരുന്നു. അച്ഛൻ തടി കച്ചവടവുമായി പുറത്താണെന്നും അവർക്ക് ജീവിക്കണ്ടേ മകനെ കൊണ്ട് വല്ല പ്രയോജനവും ഉണ്ടോ എന്നും അഖില്‍ തമാശരൂപേണ ചോദിച്ചിരുന്നു. 

‘തമിഴ് സിനിമ തമിഴർക്ക് മാത്രം’; ഇന്ത്യയിലെവിടെയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാനാവില്ലെന്ന് വിനയൻ

താനും ദിവസങ്ങൾക്ക് മുൻപാണ് തമിഴ് സിനിമയിൽ തമിഴ് കലാകാരന്മാര്‍ മാത്രം മതിയെന്ന് ഫെഫ്‍സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) അറിയിച്ചത്. തമിഴ്നാട്ടിൽ വച്ച് തന്നെ തമിഴ് സിനിമകളുടെ ഷൂട്ടിം​ഗ് നടത്തണമെന്നത് ഉൾപ്പടെയുള്ള നിർദ്ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. എല്ലാ ഭാരതീയനും സഹോദരീ സഹോദരന്മാരാണെന്ന് പറയുന്ന നാട്ടിലാണ് തികച്ചും പ്രാദേശികവും അത്യന്തം സങ്കുചിതവുമായ തീരുമാനത്തിലേക്ക് തമിഴ്നാട് സിനിമാ സംഘടനകൾ നീങ്ങുന്നതെന്ന് വിനയൻ പറഞ്ഞു. 

ഈ നീക്കം വളരാനനുവദിച്ചാൽ അതൊരുതരം വിഘടന വാദത്തിനു തുല്യമാണെന്നും ഏതു സ്റ്റേറ്റിൽപ്പെട്ടവർക്കും ഏതു ഭാഷയിൽ പെട്ടവർക്കും ഇന്ത്യയിൽ എവിടെയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ആർക്കും നിഷേധിക്കാനാവില്ലെന്നും വിനയൻ പറഞ്ഞു. പോസ്റ്റിന് പിന്നാലെ വിനയന്റെ അഭിപ്രായത്തെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. 

You may also like

error: Content is protected !!
Join Our WhatsApp Group