Home Featured വേദനിപ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നു; നടന്‍ ടി.എസ് രാജു മരണപ്പെട്ടു എന്ന് പോസ്റ്റ് ഇട്ടതില്‍ മാപ്പ് ചോദിച്ച്‌ അജു വര്‍ഗീസ്

വേദനിപ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നു; നടന്‍ ടി.എസ് രാജു മരണപ്പെട്ടു എന്ന് പോസ്റ്റ് ഇട്ടതില്‍ മാപ്പ് ചോദിച്ച്‌ അജു വര്‍ഗീസ്

by admin

സിനിമാ സീരിയല്‍ നടൻ ടി.എസ് രാജു മരണപ്പെട്ടു എന്ന വാര്‍ത്ത ജനങ്ങള്‍ ഞെട്ടലോടെയായിരുന്നു കേട്ടത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇത്തൊരുമൊരു വാര്‍ത്ത പ്രചരിച്ചത്.

വാര്‍ത്ത സത്യമാണോ എന്നുപോലും അന്വേഷിക്കാതെ പ്രമുഖരടക്കം പലരും പങ്കുവെച്ചു. ഇത്തരത്തില്‍ ടി.എസ് രാജു മരിച്ചുവെന്ന വാര്‍ത്ത പങ്കുവെച്ച ഒരാള്‍ നടൻ അജു വര്‍ഗീസാണ്. താരം അനുശോചനം രേഖപ്പെടുത്തിയതോടെ നടൻ മരിച്ചുവെന്ന് പലരും വിശ്വസിക്കുകയും ചെയ്തു. എന്നാല്‍, വ്യാജ വാര്‍ത്തയ്‌ക്കെതിരെ ടി.എസ് രാജു തന്നെ രംഗത്തു വരികയായിരുന്നു.

ഇപ്പോഴിതാ, തെറ്റായ വാര്‍ത്ത സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചതില്‍ ക്ഷമ ചോദിച്ചിരിക്കുകയാണ് അജു വര്‍ഗീസ്. ‘തീര്‍ത്തും തെറ്റായ പ്രസ്താവന നടത്തി വേദനിപ്പിച്ചതിന് ടി.എസ് രാജു സാറിനോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തുന്നു. സോഷ്യല്‍ മീഡിയയില്‍ കണ്ട ഒരു വാര്‍ത്ത ശരിയാണെന്ന് വിശ്വസിച്ചതില്‍ ക്ഷമ ചോദിക്കുന്നു’ എന്നാണ് അജു വര്‍ഗീസ് ഫേയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് ചില സിനിമാ ഗ്രൂപ്പുകളില്‍ ടി.എസ് രാജുവിന്റെ മരണ വാര്‍ത്ത പ്രചരിച്ചത്. ‘സര്‍, എല്ലാവരെയും ചിന്തിപ്പിക്കുന്ന വരികളായിരുന്നു താങ്കളുടെ ദ ഷോ മസ്റ്റ് ഗോ ഓണ്‍ എന്നത്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു വാക്കുകള്‍. പ്രാര്‍ത്ഥനകള്‍’ എന്നാണ് ടി.എസ് രാജുവിന് അനുശോചനം രേഖപ്പെടുത്തി അജു വര്‍ഗീസ് കുറിച്ചിരുന്നത്. മരണ വാര്‍ത്ത വ്യാജമാണെന്ന് അറിഞ്ഞതോടെ ഈ പോസ്റ്റ് താരം പിൻവലിക്കുകയും ചെയ്തിരുന്നു.

ടി.എസ്. രാജുവിനെ ഫോളില്‍ വിളിച്ചും അജു വര്‍ഗീസ് ഖേദം പ്രകടിപ്പിച്ചു.

”എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്. വ്യക്തിപരമായി ഞാന്‍ ജീവിതത്തില്‍ ഉപയോഗിക്കുന്നതാണ് ജോക്കറിലെ താങ്കളുടെ സംഭാഷണങ്ങള്‍. വേദനിച്ചപ്പോള്‍ പെട്ടന്ന് എഴുതി ഇട്ടതാണ്. അത് ഇങ്ങനെ ആയി തീരുമെന്ന് വിചാരിച്ചില്ല. സാറിന് ഒന്നും സംഭവിക്കാത്തതില്‍ ഏറെ സന്തോഷമുണ്ട്. വലിയ അബദ്ധമാണ് ഞാന്‍ കാണിച്ചത്. എന്നാല്‍ കൂടി ഒരുപാട് മാപ്പ്. സാറിനെക്കുറിച്ച്‌ വിശദമായൊരു അനുശോചനക്കുറിപ്പ് ഫേയ്സ്ബുക്കില്‍ കണ്ടതുകൊണ്ടാണ് വിശ്വസിച്ചുപോയത്. ദ ഷോ മസ്റ്റ് ഗോ ഓണ്‍ എന്ന സാറിന്റെ ലൈൻ ജീവിതത്തില്‍ പിന്തുടരുന്ന ആളാണ്. ആറാം ക്ലാസ്സില്‍ പഠിക്കുമ്ബോഴാണ് അത് കാണുന്നത്. ഇന്നെനിക്ക് 38 വയസ്സായി. ആ വാര്‍ത്ത കണ്ട് പെട്ടന്നു വന്ന വിഷമത്തില്‍ എഴുതിപ്പോയി. അങ്ങയുടെ കാലില്‍ തൊട്ട് ക്ഷമ ചോദിക്കുന്നു”.

You may also like

error: Content is protected !!
Join Our WhatsApp Group