Home Featured അജിത്തിന് അപകടം, ചിത്രീകരണത്തിനിടെ കാര്‍ തലകീഴായി മറിഞ്ഞു

അജിത്തിന് അപകടം, ചിത്രീകരണത്തിനിടെ കാര്‍ തലകീഴായി മറിഞ്ഞു

by admin

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അജിത് ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അജിത്തിന്റെ വാഹനം തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ അജിത്തിന് പരിക്കേറ്റിരുന്നു. വിടാമുയിര്‍ച്ചി സിനിമയുടെ ഷൂട്ടിനിടെയാണ് അപകടമുണ്ടായത്. അസര്‍ബൈജാനില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു ഷൂട്ടിങ്ങ്. നടന്‍ ആരവും കാറില്‍ ഉണ്ടായിരുന്നു.

കൈകള്‍ കെട്ടി, കഴുത്ത് സീറ്റിനോട് ടേപ്പ് വെച്ച്‌ ഒട്ടിച്ച നിലയിലായിരുന്നു ആരവ് ഉണ്ടായിരുന്നത്. കാര്‍ തലകീഴായി മറിഞ്ഞതിന് പിന്നാലെ ആരവിനോട് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് അജിത് ചോദിക്കുകയും ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group