Home Featured നടി ഐശ്വര്യ അര്‍ജുനും ഉമാപതി രാമയ്യയും വിവാഹിതരായി

നടി ഐശ്വര്യ അര്‍ജുനും ഉമാപതി രാമയ്യയും വിവാഹിതരായി

by admin

തെന്നിന്ത്യൻ താരം ഐശ്വര്യ അർജുൻ വിവാഹിതയായി. നടൻ തമ്ബി രാമയ്യയുടെ മകൻ ഉമാപതി രാമയ്യയാണ് വരൻ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

പ്രശസ്ത തെന്നിന്ത്യൻ നടൻ അർജുൻ സർജയുടെ മകളാണ് ഐശ്വര്യ. ചെന്നൈയില്‍ അർജുൻ പണികഴിപ്പിച്ച ഹനുമാൻ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

കഴിഞ്ഞ ദിവസങ്ങളില്‍ വിവാഹ ആഘോഷങ്ങള്‍ നടന്നിരുന്നു. ഐശ്വര്യ അർജുന്റെയും ഉമാപതിയുടെയും ഹല്‍ദി, മെഹന്തി ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെ ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ബാച്ച്‌ലർ പാർട്ടിയുടെ ചിത്രങ്ങളും ഐശ്വര്യയുടെ സഹോദരി അഞ്ജന പങ്കുവച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group