ദീപാവലി ആഘോഷം…. വ്യാപക പടക്കം പൊട്ടിക്കൽ…. ബെംഗളൂരു നഗരത്തിൽ വായുവിന്റെ ഗുണനിലവാരം താഴ്ന്നു. ആഘോഷത്തിൻ്റെ ഭാഗമായി നഗരത്തിൽ വ്യാപകമായി പൊട്ടിച്ചതോടെയാണിത്. വായുമലിനീകരണത്തിന്റെഅളവ് വെളിപ്പെടുത്തുന്ന എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യൂ.ഐ.)നഗരത്തിലെ
ഒക്ടോബർ 24-ന് 78ആയിരുന്നത് 31 ന് 150-ലെത്തി.ജിഗനിയാണ് തൊട്ടുപിറകിലുള്ളത്. 53-ൽനിന്ന് 148 ആയി. ബി.ടി.എം. ലേ ഔട്ടിൽ 48-ൽനിന്ന് 143-ലേക്കും ശിവപുരയിൽ 58-ൽനിന്ന് 128 ആയും ഉയർന്നു. എല്ലാവർഷവും ദീപാവലി ആഘോഷ സമയം നഗരത്തിൽ വായുമലിനീകരണം കുതിച്ചുയരാറുണ്ട്.
ഇതൊഴിവാക്കാനായി ഇത്തവണ പടക്കം പൊട്ടിക്കുന്നത് പത്തുവരെയാക്കി രാത്രി എട്ടുമുതൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാൽ, ഇത് പലയിടത്തും നടപ്പായില്ല. വായുഗുണനിലവാരം താഴുകയും ചെയ്തു. വരും ദിവസങ്ങളിൽ പടക്കം പൊട്ടിക്കൽ തുടർന്നാൽ വായുവിൻ്റെ ഗുണനിലവാരം ഇനിയും ഇടിയുമെന്നാണ് കണക്കാക്കുന്നത്. അതേസമയം ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വ്യാപകമായി പടക്കംപൊട്ടിച്ചതിനെ തുടർന്ന് ചെന്നൈയിൽ വായു മലിനീകരണം രൂക്ഷമായി
ട്രെയിനില്‍ വൃത്തഹീനമായ ടോയ്‌ലറ്റ്; യാത്രക്കാരന് ഇന്ത്യന്‍ റെയില്‍വേ 30,000 രൂപ നഷ്ടപരിഹാരം നല്‍കണം
ട്രെയിൻ യാത്രക്കിടെ വൃത്തിഹീനമായ ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടി വന്ന യാത്രക്കാരന് 30,000 രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്.ഇന്ത്യൻ റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ കോടതിയാണ് ഉത്തരവിട്ടത്. തിരുമല എക്‌സ്പ്രസില്‍ യാത്ര ചെയ്ത വി മൂർത്തിയാണ് പരാതിക്കാരൻ. 55 കാരനായ ഇദ്ദേഹം തിരുപ്പതിയില്‍ നിന്ന് വിശാഖപ്പട്ടണത്തിലെ ദുവ്വാഡയിലേക്ക് കുടുംബവുമൊത്താണ് യാത്ര ചെയ്തത്.ട്രെയിനില്‍ നാല് 3 എസി ടിക്കറ്റുകളാണ് മൂർത്തി ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ അവരുടെ കോച്ചിലെ എസി ശരിയായി പ്രവർത്തിച്ചിരുന്നില്ല.
കൂടാതെ ടോയ്ലറ്റ് വൃത്തിഹീനമായിരുന്നു. കൂടാതെ വെള്ളമില്ലാത്തതിനല്‍ യാത്രക്കിടെ അസൗകര്യം നേരിട്ടതായും അദ്ദേഹം ആരോപിച്ചു. ഇത് സംബന്ധിച്ച് ദുവ്വാഡയിലെ ബന്ധപ്പെട്ട ഓഫീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല എന്നും മൂർത്തി കോടതിയെ അറിയിച്ചു.എന്നാല്‍ പൊതു ഖജനാവില്‍ നിന്ന് പണം സമ്ബാദിക്കാൻ ആണ് ഇത്തരത്തില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് യാത്രക്കാരൻ പരാതി നല്‍കിയിരിക്കുന്നത് എന്നാണ് വിഷയത്തില്‍ റെയില്‍വേയുടെ അവകാശവാദം. റെയില്‍വേയുടെ സേവനങ്ങള്‍ ഉപയോഗിച്ച് അദ്ദേഹവും കുടുംബവും സുരക്ഷിതമായി യാത്ര ചെയ്തുവെന്നും റെയില്‍വേ വാദിച്ചു.
സംഭവത്തില്‍ പരാതി ലഭിച്ചതിന് പിന്നാലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. തുടർന്ന് പരാതിക്കാരൻ യാത്ര ചെയ്ത സമയത്ത് എയർ ബ്ലോക്ക് കാരണം ടോയ്ലറ്റിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരുന്നുവെന്ന് റെയില്‍വേ അംഗീകരിച്ചതായി കോടതി നിരീക്ഷിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും പരിശോധിക്കാതെയാണ് ട്രെയിൻ പ്ലാറ്റ്‌ഫോമില്‍ എത്തിയതെന്ന് വ്യക്തമാക്കിയ കോടതി, പരാതിക്കാരന് 25,000 രൂപയും നിയമപരമായ ചെലവുകള്‍ക്കായി 5,000 രൂപയും നഷ്ടപരിഹാരം നല്‍കാൻ റെയില്‍വേയോട് നിർദേശിച്ചു .
അതേസമയം ഈയടുത്ത് ട്രെയിനിലെ എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നല്‍കുന്ന പുതപ്പുകള്‍ കഴുകാറുണ്ടോ എന്ന സംശയവും യാത്രക്കാർ ഉയർത്തിയിരുന്നു. പിന്നാലെ ഇതിന് ഇന്ത്യൻ റെയില്‍വേ മറുപടിയുമായി രംഗത്തെത്തുകയും ചെയ്‌തു. യാത്രക്കാര്‍ക്ക് നല്‍കിവരുന്ന ലിനന്‍ (വെള്ളപുതപ്പുകള്‍) പുതപ്പുകള്‍ ഓരോ ഉപയോഗത്തിന് ശേഷവും കഴുകുമെന്നും എന്നാല്‍ കമ്ബിളി പുതപ്പുകള്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമെ കഴുകാറുള്ളുവെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ അപേക്ഷയിലാണ് റെയില്‍വേ ഇക്കാര്യം അറിയിച്ചത്.