ബെംഗളൂരു: ബെംഗളൂരുവിൽ അന്തരീക്ഷ മലിനീകരണത്തോത് കഴിഞ്ഞ നാലുവർഷമായി കൂടി വരുന്നതായി പഠനം. 2021 മുതൽ നഗരത്തിൽ പർട്ടിക്കുലേറ്റ് മാറ്റർ-10 (പിഎം10) കൂടിവരികയാണെന്ന് അറ്റ്‌ലാസ് എക്യു നടത്തിയ പഠനത്തിൽ വ്യക്തമായി. ബെംഗളൂരുവിൽ സിൽക്ക് ബോർഡ് മേഖലയിലാണ് മലിനീകരണം കൂടുതൽ. ബെംഗളൂരു ഹരിതഭംഗിക്ക് പേരുകേട്ടതാണെങ്കിലും കഴിഞ്ഞ കുറച്ചുകാലമായി അന്തരീക്ഷ മലിനീകരണം ക്രമാതീതമായി ഉയരുകയാണ്.
മരിച്ച മലയാളി കൊച്ചി സ്വദേശി; രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം കാശ്മീരില്‍ എത്തിയത് തിങ്കളാഴ്ച
ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രനാണ് (68) കൊല്ലപ്പെട്ടത്.ഭാര്യക്കും മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം തിങ്കളാഴ്ചയാണ് അദ്ദേഹം കാശ്മീരിലേക്ക് പോയത്. മകളുടെ മുന്നില്‍വച്ചാണ് രാമചന്ദ്രന്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് മകള്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങള്‍ സുരക്ഷിതരാണെന്നാണ് ലഭ്യമാകുന്ന വിവരം.
കൊച്ചി ഇടപ്പള്ളിയില്‍ മോഡേണ്‍ ബ്രെഡിന് സമീപം മങ്ങാട്ടു റോഡിലാണ് രാമചന്ദ്രന്‍ താമസിച്ചിരുന്നത്. കൊച്ചിയില്‍ നേവി ഉദ്യോഗസ്ഥനായ ലെഫ്ഫ്ഫനന്റ് വിനയ് നര്‍വാള്‍ എന്നയാളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഒരാഴ്ച മുമ്ബാണ് വിനയുടെ വിവാഹം കഴിഞ്ഞതെന്നും ഭാര്യയുമൊത്ത് ഹണിമൂണ്‍ യാത്രയ്ക്കാണ് അദ്ദേഹം കാശ്മീരിലേക്ക് പോയതെന്നുമാണ് വിവരം. ഹൈദരാബാദില്‍ നിന്നുള്ള ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ ബിഹാര്‍ സ്വദേശി മനീഷ് എന്നയാളും കൊല്ലപ്പെട്ടതായാണ് വിവരം.
പഹല്‍ഗാമില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടര മണിക്കുണ്ടായ ഭീകരാക്രമണത്തില്‍ ഇതുവരെ 26 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചുവെന്നാണ് വിവരം. ഇതില്‍ രണ്ട് വിദേശികളും രണ്ട് പ്രദേശവാസികളും ഉള്‍പ്പെടുന്നു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഏഴംഗ ഭീകര സംഘം ആക്രമണം നടത്തിയത്. ഇവര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്. അതിനിടെ കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷാ ശ്രീനഗറില്‍ എത്തി.
ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരുള്‍പ്പെടെയുള്ളവരുമായി ഉന്നതതലയോഗം ചേര്‍ന്നു.ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ ബുധനാഴ്ച സന്ദര്‍ശിക്കുമെന്നാണ് വിവരം. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീരില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വാഹന പരിശോധന ഉള്‍പ്പെടെ കര്‍ശനമാക്കിയിരിക്കുകയാണ്. ഭീകരാക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ നിരവധിപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അനന്ത്‌നാഗിലെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.