Home Featured ലുക്ക് മാറ്റി എയര്‍ ഇന്ത്യ; ലോഗോയ്ക്ക് പുറമേ ജീവനക്കാരുടെ യൂണിഫോമും പരിഷ്കരിച്ചു

ലുക്ക് മാറ്റി എയര്‍ ഇന്ത്യ; ലോഗോയ്ക്ക് പുറമേ ജീവനക്കാരുടെ യൂണിഫോമും പരിഷ്കരിച്ചു

by admin

ന്യൂഡല്‍ഹി: പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും യൂണിഫോം പരിഷ്കരിച്ച്‌ എയര്‍ ഇന്ത്യ. അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എയര്‍ ഇന്ത്യ ജീവനക്കാരുടെ യൂണിഫോം മാറ്റുന്നത്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയര്‍ ഇന്ത്യയുടെ ലോഗോയില്‍ ഉള്‍പ്പടെ മാറ്റം വരുത്തിയിരുന്നു. പിന്നാലെയാണ് യൂണിഫോമും പരിഷ്കരിച്ചത്.

പ്രമുഖ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കായി യൂണിഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350-ന്റെ സര്‍വീസ് ആരംഭിക്കുന്നതോടെയാണ് ജീവനക്കാര്‍ പുതിയ യൂണിഫോമിലേക്ക് മാറുക.

പുതിയ യുണിഫോം പ്രകാരം എയര്‍ലൈനിലെ ക്യാബിൻ ക്രൂ അംഗങ്ങളായുള്ള വനിതകള്‍ മോഡേണ്‍ രീതിയിലുള്ള റെഡി ടു വെയര്‍ ഓംബ്രെ സാരിയും പുരുഷന്മാര്‍ ബന്ദ്ഗാലയും ധരിക്കും. പൈലറ്റുമാര്‍ കറുത്ത നിറത്തിലുള്ള സ്യൂട്ടുകളാണ് ധരിക്കുക. എയര്‍ ഇന്ത്യയുടെ പുതിയ ലോഗോയും യൂണിഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ 164 പുതിയ കൊവിഡ് കേസുകള്‍; സജീവരോഗികളുടെ എണ്ണം 1013 ആയി

ഇന്ത്യയില്‍ 164 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സജീവരോഗികളുടെ എണ്ണം 1013 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ നാലരക്കോടിയിലേറെ പേരെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ചിട്ടുണ്ട്. 5.33 ലക്ഷം പേര്‍ക്കാണ് രോഗം മൂലം ജീവന്‍ നഷ്ടമായത്.

മരണ നിരക്ക് 1.19 ശതമാനമാണ്. രോഗമുക്തി നിരക്ക് 98.81 ശതമാനമാണ്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 220.67 കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group