Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ സര്‍പ്രൈസ്; സ്യൂട്ട്‌കേസിന് പകരം ലഭിച്ചത്

ബെംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ സര്‍പ്രൈസ്; സ്യൂട്ട്‌കേസിന് പകരം ലഭിച്ചത്

by admin

ഈ ക്രിസ്മസ് കാലത്ത് ബോറടിപ്പിക്കുന്ന ഒരു വിമാനയാത്രയ്ക്ക് ശേഷം വിമാനത്താവളത്തില്‍ ലഗേജിനായി കാത്തു നില്‍ക്കുമ്ബോള്‍ സ്വന്തം പേരെഴുതിയ ഒരു ക്രിസ്മസ് സമ്മാനം നിങ്ങള്‍ക്കരികിലേക്ക് ഒഴുകിയെത്തുന്നത് സങ്കല്‍പ്പിച്ചു നോക്കൂ!കേള്‍ക്കുമ്ബോള്‍ മനോഹരമായ പരസ്യം പോലെ തോന്നുമെങ്കിലും, ബെംഗളൂരു കെമ്ബെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാര്‍ക്ക് ഈ അനുഭവം സ്വപ്നമായിരുന്നില്ല. എയര്‍ ഇന്ത്യ തങ്ങളുടെ യാത്രക്കാര്‍ക്കായി ഒരുക്കിയ അവിസ്മരണീയമായ ക്രിസ്മസ് സമ്മാനമായിരുന്നു അത്.സ്യൂട്ട്‌കേസുകള്‍ കാത്തിരുന്ന യാത്രക്കാര്‍ക്ക് മനോഹരമായി പൊതിഞ്ഞ സമ്മാനപ്പെട്ടികള്‍ കണ്‍വെയര്‍ ബെല്‍റ്റിലൂടെ ഒന്നിനു പിന്നാലെ ഒന്നായി വരുമ്ബോള്‍ യാത്രക്കാരുടെ മുഖത്ത് അത്ഭുതവും സന്തോഷവും. ഇക്കുറി ക്രിസ്മസിന് യാത്രക്കാരെ അത്ഭുതപ്പെടുത്തുന്നതില്‍ മുന്നില്‍ നിന്നത് എയര്‍ ഇന്ത്യയാണ്.സഞ്ജന നായര്‍ എന്നയാള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയാണ് നിമിഷനേരം കൊണ്ട് വൈറലായത്. ലഗേജ് ബെല്‍റ്റിലൂടെ തന്റെ പേരെഴുതിയ സമ്മാനം വരുന്നത് കണ്ട സന്തോഷം സഞ്ജന പങ്കുവെച്ചു. ബെംഗളൂരു വിമാനത്താവളത്തിന്റെ ഔദ്യോഗിക ആശംസകള്‍ക്കൊപ്പം സാന്താക്ലോസും കൂടി ചേര്‍ന്നപ്പോള്‍ വിമാനത്താവളം മുഴുവന്‍ ക്രിസ്മസ് ആഘോഷത്തിന്റെ കേന്ദ്രമായി മാറി.

സാന്താക്ലോസിനൊപ്പം യാത്രക്കാര്‍ ചിത്രങ്ങള്‍ എടുക്കുന്നതും വീഡിയോയില്‍ കാണാം. വിമാനത്താവളത്തിലെ അനൗണ്‍സര്‍ എല്ലാ യാത്രക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേരുന്നതും കേള്‍ക്കാമായിരുന്നു.വിമാനത്താവളത്തില്‍ ബാഗേജ് ലഭിക്കുന്ന സ്ഥലത്ത് സ്യൂട്ട്‌കേസുകള്‍ക്കായി കാത്തിരിക്കുമ്ബോഴായിരുന്നു കണ്‍വെയര്‍ ബെല്‍റ്റിലൂടെ സര്‍പ്രൈസായി നിരത്തിവെച്ച സമ്മാനപ്പെട്ടികള്‍ യാത്രക്കാര്‍ക്ക് അരികിലേക്ക് എത്തിയത്. ഓരോ സമ്മാനങ്ങളിലും യാത്രക്കാരുടെ പേരും ഉണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ എയര്‍ ഇന്ത്യ യാത്രക്കാരെ അത്ഭുതപ്പെടുത്തിയിരുന്നു. 2024-ലെ ക്രിസ്മസ് കാലത്ത് ബെംഗളൂരു വിമാനത്താവളത്തില്‍ നടന്ന കേക്ക് മിക്‌സിംഗ് ചടങ്ങുകള്‍ യാത്രക്കാര്‍ക്ക് മികച്ച അനുഭവായിരുന്നു. ഇക്കുറി വ്യക്തിഗത സമ്മാനങ്ങളിലേക്ക് മാറിയപ്പോള്‍ യാത്രക്കാരുടെ അനുഭവം കൂടുതല്‍ സവിശേഷമായി.അതേസമയം, ക്രിസ്മസ് ദിനത്തില്‍ മറ്റു പല റൂട്ടുകളില്‍ സഞ്ചരിച്ച യാത്രക്കാര്‍ വീഡിയോയ്ക്കു താഴെ നിരാശ കലര്‍ന്ന സന്ദേശങ്ങളും പങ്കുവെച്ചു. വിജയവാഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്ത തനിക്ക് ഇങ്ങനെയൊന്നും ലഭിച്ചില്ലെന്ന് ഒരു യാത്രക്കാരന്‍ കുറിച്ചു.ഒരാഴ്ച മുമ്ബ്, ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കും സമാനമായ അനുഭവം ഉണ്ടായി. യാത്രക്കാര്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടില്‍ ലഗേജിനായി കാത്തിരുന്നപ്പോഴാണ് സമ്മാനപ്പെട്ടികള്‍ ലഭിച്ചത്. കുക്കീസും മറ്റ് സമ്മാനങ്ങളുമാണ് സമ്മാനപ്പെട്ടിയില്‍ ഉണ്ടായിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group