Home Featured എയര്‍ ഇന്ത്യ സമരം: 1700 യാത്രക്കാര്‍ കുടുങ്ങി

എയര്‍ ഇന്ത്യ സമരം: 1700 യാത്രക്കാര്‍ കുടുങ്ങി

by admin

ബംഗളൂരു: ജീവനക്കാർ കൂട്ട അവധിയെടുത്ത് നടത്തിയ സമരത്തില്‍ ബംഗളൂരു കെംപഗൗഡ ഇന്റർനാഷനല്‍ എയർപോർട്ടില്‍നിന്ന് പുറപ്പെടേണ്ട 9 എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകള്‍ റദ്ദാക്കി. ഇതേത്തുടർന്ന് 1700ഓളം യാത്രക്കാർ പെരുവഴിയിലായി.

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ജീവനക്കാർ ഏപ്രിലില്‍ എയർ ഇന്ത്യ മാനേജ്‌മെന്റിന് കത്ത് നല്‍കിയിരുന്നു. ഇത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാർ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് മൂലം ടിക്കറ്റിനത്തില്‍ 60,000 രൂപയോളം ചില യാത്രക്കാർക്ക് നഷ്ടപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group