Home Featured ബംഗളൂരുവില്‍നിന്ന് പുതിയ സര്‍വിസുകളുമായി എയര്‍ ഇന്ത്യ

ബംഗളൂരുവില്‍നിന്ന് പുതിയ സര്‍വിസുകളുമായി എയര്‍ ഇന്ത്യ

by admin

കെമ്ബഗൗഡ ഇന്റർനാഷനല്‍ എയർപോർട്ടില്‍നിന്ന് ദമ്മാമിലേക്കും അമ‍ൃത്സറിലേക്കും പുതിയ സർവിസുകളവതരിപ്പിച്ച്‌ എയർ ഇന്ത്യ.ഡിസംബർ 27 മുതല്‍ തുടങ്ങുന്ന സർവിസുകളില്‍ അമൃത്സറിലേക്ക് ആഴ്ചയില്‍ നാലെണ്ണവും ദമ്മാമിലേക്ക് മൂന്നെണ്ണം വീതവുമാണ്. ഇവയിലേക്കുള്ള ബുക്കിങ് എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് വഴി ആരംഭിച്ചു. മംഗളൂരുവില്‍നിന്ന് പുണെ, ഡല്‍ഹി, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും അടുത്ത മാസം മുതല്‍ സർവിസുകളാരംഭിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ കർണാടകയില്‍നിന്ന് വിവിധയിടങ്ങളിലേക്കായി നൂറോളം പുതിയ സർവിസുകള്‍ തുടങ്ങാനായിട്ടുണ്ടെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു.

മൊത്തവിപണിയില്‍ സവാള വില കുത്തനെ ഇടിഞ്ഞു; നാസിക്കില്‍ കര്‍ഷകര്‍ വീണ്ടും ദുരിതത്തില്‍

തെരഞ്ഞെടുപ്പെല്ലാം കഴിഞ്ഞതോടെ മഹാരാഷ്ട്രയില്‍ നാസിക്കിലെ കർഷകർ വീണ്ടും ദുരിതത്തിലായിരിക്കയാണ്. ഉത്പാദനച്ചെലവിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ സവാള വില്‍ക്കേണ്ടിവരുന്ന സാഹചര്യമാണ് പലരെയും കടക്കെണിയിലേക്ക് തള്ളിയിടുന്നത്.സവാളയുടെ വില കുത്തനെ ഇടിഞ്ഞതോടെ നാസിക്കിലെ ലാസല്‍ഗാവ് എ.പി.എം.സി.യിലെ ഉള്ളിലേലം താത്കാലികമായി നിർത്തിവെച്ചു. കഴിഞ്ഞ ദിവസം 1950 വാഹനങ്ങളാണ് സവാളയുമായി ലാസല്‍ഗാവ് എ.പി.എം.സി.യിലെത്തിയത്. സവാള കുറഞ്ഞ വിലക്ക് ലേലത്തിലെടുക്കുന്ന ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും വലിയ തോതില്‍ ശേഖരിച്ച്‌ വച്ചാണ് പിന്നീട് മാസങ്ങള്‍ക്ക് ശേഷം ചില്ലറ വിപണിയില്‍ കൊള്ളലാഭമുണ്ടാക്കുന്നത്. അതെ സമയം കടം വാങ്ങി വിളവിറക്കിയ പാവം കർഷകരാണ് ചിലവ് പോലും തിരികെ കിട്ടാതെ വലയുന്നത്.

സവാളയുടെ 20 ശതമാനം കയറ്റുമതി തീരുവ എടുത്തുകളയണമെന്നും ഉത്പന്നത്തിന് ക്വിന്റലിന് 1000 മുതല്‍ 1200 രൂപവരെ സഹായം നല്‍കണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി സവാളയുടെ വില കുത്തനെ ഇടിഞ്ഞതാണ് കർഷകരെ പ്രതിരോധത്തിലാക്കിയത്. എന്നാല്‍ ചില്ലറ വിപണിയില്‍ സവാളക്ക് ഇപ്പോഴും നാലിരട്ടിയാണ് വില.അതേസമയം കർഷകരുടെ പ്രശ്നങ്ങള്‍ ഉയർത്തിക്കാട്ടി ഉപമുഖ്യമന്ത്രി അജിത് പവാർ കേന്ദ്രത്തിന് കത്തെഴുതി. കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന് അയച്ച കത്തില്‍ സവാളയുടെ കയറ്റുമതി തീരുവ എടുത്തു കളഞ്ഞ് കർഷകർക്ക് ആശ്വാസം നല്‍കണമെന്ന് പവാർ ആവശ്യപ്പെട്ടു.

സവാള വലിയ തോതില്‍ കമ്ബോളത്തിലെത്തുന്നുണ്ട്. കർഷകർക്ക് താങ്ങുവില ലഭിക്കാത്തതിനാല്‍ വളരെ കുറഞ്ഞ നിരക്കില്‍ ഉത്പന്നം വില്‍ക്കാൻ കർഷകർ നിർബന്ധിതരാകുന്നുവെന്നും ക്വിന്റലിന് 1800 മുതല്‍ 2400 രൂപയ്ക്കാണ് ഉള്ളി വില്‍ക്കുന്നതെന്നും പവാർ ചൂണ്ടിക്കാട്ടി.

You may also like

error: Content is protected !!
Join Our WhatsApp Group