ന്യൂഡല്‍ഹി : ആറ് പതിറ്റാണ്ടുകളായി എയര്‍ലൈനിനെ പ്രതീകപ്പെടുത്തുന്ന പരമ്ബരാഗത സാരി മാറ്റം വരുത്താൻ എയര്‍ ഇന്ത്യ . വനിതാ ക്യാബിൻ ക്രൂ യൂണിഫോമാണ് കാലത്തിനനുസരിച്ച് മാറുക .
വനിതാ ക്രൂ അംഗങ്ങള്‍ക്കുള്ള ചുരിദാറുകളും , പുരുഷ ജീവനക്കാര്‍ക്കുള്ള സ്യൂട്ടുകളും 2023 നവംബറോടെ നിലവില്‍ വരും . പ്രശസ്ത ഫാഷൻ ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ് ഡിസൈനുകള്‍ തയ്യാറാക്കുന്നത് . എയര്‍ ഇന്ത്യ ആധുനികവല്‍ക്കരണത്തിന്റെയും നവീകരണത്തിന്റെയും പാതയിലായതിനാല്‍, ഐക്കണിക് എയര്‍ ഇന്ത്യ സാരി കൂടുതല്‍ സമകാലിക യൂണിഫോമുകള്‍ക്ക് വഴിയൊരുക്കിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ .
പുതിയ യൂണിഫോമുകള്‍ പരമ്ബരാഗത ഘടകങ്ങള്‍ നിലനിര്‍ത്തുമെന്നും എയര്‍ ഇന്ത്യ ജീവനക്കാര്‍ പറയുന്നു . ചുരിദാറുകള്‍ സ്ത്രീകള്‍ക്കുള്ള ഓപ്ഷനുകളിലൊന്നായിരിക്കും . എന്നാല്‍ സാരി പൂര്‍ണ്ണമായും ഒഴിവാക്കില്ല . പരമ്ബരാഗത സാരികളോട് സാമ്യമുള്ളതും എന്നാല്‍ സങ്കീര്‍ണ്ണമായ ഡ്രാപ്പിംഗ് ആവശ്യമില്ലാത്തതുമായ റെഡി-ടു-വെയര്‍ സാരികള്‍ ഉള്‍പ്പെടെ വിവിധ ഓപ്ഷനുകള്‍ എയര്‍ലൈനിന് മുന്നില്‍ അവതരിപ്പിച്ചു. എന്നിരുന്നാലും, അന്തിമ തീരുമാനം മാനേജ്‌മെന്റിന്റെതാണ്.” – മനീഷ് മല്‍ഹോത്രയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു . 1962 മുതല്‍ എയര്‍ ഇന്ത്യ കാബില്‍ ക്രൂവിന് സാരിയാണ് വേഷം.