Home Featured സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്ന് പറന്നുയർന്നതിനു പിന്നാലെ എ‍യർഇന്ത്യാ വിമാനം തിരിച്ചിറക്കി

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്ന് പറന്നുയർന്നതിനു പിന്നാലെ എ‍യർഇന്ത്യാ വിമാനം തിരിച്ചിറക്കി

by admin

ബംഗളൂരു: ബംഗളൂരുവിൽ നിന്ന് പറന്നുയർന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. ഭാരം കുറയ്ക്കുന്നതിനായി എറെ നേരം ആകാശത്ത് വട്ടമിട്ട് പറന്നതിനു ശേഷം സുരക്ഷിതമായി വിമാനം നിലത്തിറക്കിയതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു.യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും ആവശ്യമായ എല്ലാ പ്രോട്ടോക്കോളും പാലിച്ച ശേഷമാണ് ലാൻഡിങ് നടത്തിയതെന്നും എ‍യർഇന്ത്യ അറിയിച്ചു.

പറന്നുയർന്നതിനു പിന്നാലെ തന്നെ സാങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടതോടെ ബംഗളൂരുവിൽ തന്നെ വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു.യാത്ര തടസപ്പെട്ടതോടെ പാസഞ്ചേഴ്സിന് ബദൽ സംവിധാനം ഒരുക്കുമെന്നും സമയ നഷ്ടമുണ്ടായതിൽ ക്ഷമചോദിക്കുന്നതായും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വലിയ കാലതാമസമില്ലാതെ യാത്ര തുടരാൻ കഴിയുമെന്നും എയർലൈൻ ഒരു പകരം വിമാനം ക്രമീകരിച്ചിട്ടുണ്ടെന്നും വിമാന കമ്പനി അറിയിച്ചു.

റഷ്യയില്‍ കാൻസര്‍ രോഗത്തിനു വാക്സിൻ മാസങ്ങള്‍ക്കുള്ളില്‍ മനുഷ്യരില്‍ പരീക്ഷിക്കും

റഷ്യയില്‍ വികസിപ്പിച്ചെടുത്ത കാൻസർ വാക്സിന്റെ മനുഷ്യരിലെ ആദ്യ വ്യാപക പ്രയോഗം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കമെന്നു റിപ്പോർട്ട്.ഗമാലെയ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ഗിന്റ്സ്ബർഗ് ആണ് ഇക്കാര്യം അറിയിച്ചത്.എ ഐ സഹായത്തോടെ നിർമ്മിക്കപ്പെട്ട ഈ എം ആർ എൻ എ-അധിഷ്ഠിത വാക്സിൻ രോഗിയുടെ ജനിതക പ്രൊഫൈല്‍ ഉപയോഗിച്ച്‌ മാരകമായ ട്യൂമറുകളെ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് പറയുന്നത്. ഓരോ രോഗിക്കും വ്യത്യസ്തമായിരിക്കും വാക്സിൻ എന്നതാണ് പ്രത്യേകത.

ഓരോ രോഗിയുടെയും ജനിതക സവിശേഷത പ്രത്യേകം പരിഗണിച്ചാണിത് നിർമ്മിക്കുക. ഒരു രോഗിക്കു വേണ്ടി ഉണ്ടാക്കിയ വാക്സിൻ മറ്റ് രോഗികളില്‍ പരീക്ഷിക്കാൻ കഴിയില്ല.ആദ്യ മനുഷ്യ പരീക്ഷണത്തിന് റഷ്യൻ ആരോഗ്യ വകുപ്പില്‍ നിന്ന് അനുകൂലമായ സൂചന ലഭിച്ചതായാണ് ഗിന്റ്സ്ബർഗ് പറയുന്നത്. “മെലനോമ രോഗികളില്‍ നിയോ-ആൻ്റിജനുകളെ അടിസ്ഥാനമാക്കി കാൻസർ വാക്സിൻ ഉപയോഗിച്ചുള്ള പരീക്ഷണ ചികിത്സ ആരംഭിക്കാൻ ഞങ്ങള്‍ തയ്യാറെടുക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

സ്കിൻ കാൻസർ രോഗികള്‍ക്കായി ആദ്യം രൂപകല്‍പ്പന ചെയ്ത ഈ വാക്സിൻ, മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളിലും മനുഷ്യരില്‍ നടത്തിയ ചെറിയ പരീക്ഷണങ്ങളിലും വിജയിച്ചതായി വെളിപ്പെടുത്തി. എ ഐ സഹായത്തോടു ഒരു രോഗിക്ക് വാക്സിൻ നിർമിക്കാൻ വേണ്ടത് ഒരാഴ്ച സമയപരിധി ആണ്. ഈ വാക്സിൻ ഇതിനകം മൃഗങ്ങളില്‍ പരീക്ഷിച്ച്‌ വിജയിച്ചിട്ടുണ്ട്. മനുഷ്യരിലും നിയന്ത്രിതമായ രീതിയില്‍ വാക്സിൻ പ്രയോഗിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.

ലോകത്തിലെ ആദ്യത്തെ കോവിഡ് -19 വാക്സിനായ സ്പുട്നിക് വി വികസിപ്പിച്ച ഗമാലെയ സെൻ്റർ തന്നെയാണ് ഈ വാക്സിന് പിന്നിലും പ്രവർത്തിച്ചിരിക്കുന്നത്. പാൻക്രിയാറ്റിക്, കിഡ്നി, നോണ്‍-സ്മോള്‍ സെല്‍ ശ്വാസകോശ കാൻസർ എന്നിവയുള്‍പ്പെടെയുള്ള മറ്റ് കാൻസർ രോഗങ്ങള്‍ക്കുള്ള മോഡലുകളും വികസിപ്പിച്ചു വരുന്നുണ്ട് ഈ ലാബ്.

You may also like

error: Content is protected !!
Join Our WhatsApp Group