ന്യൂഡല്‍ഹി: വിമാനയാത്രക്കിടയില്‍ യാത്രക്കാരന്‍ സഹയാത്രികളുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ. ഡി.ജി.സി.എയാണ് പിഴയിട്ടത്. നിയമങ്ങള്‍ ലംഘിച്ചതിനാണ് പിഴ. കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ട പൈലറ്റ് ഇന്‍ കമാന്റിന്റെ ലൈസന്സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കൂടാതെ, എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ഇന്‍ ഫ്ലൈറ്റ് സര്‍വീസസിന് മൂന്ന് ലക്ഷം രൂപയും പിഴയിട്ടിട്ടുണ്ട്.
2022 നവംബര്‍ 26നാണ് സംഭവം. സിംഗപൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ശിങ്കര്‍ മിശ്ര എന്ന യാത്രക്കാരന്‍ മദ്യപിച്ച് സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നു. എന്നാല്‍ സംഭവം മാപ്പ് പറഞ്ഞ് ഒതുക്കി തീര്‍ക്കാന്‍ വിമാന ജീവനക്കാര്‍ ശ്രമിച്ചുവെന്ന് വയോധിക പരാതിപ്പെട്ടിരുന്നു.
ലോകത്തിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡായി ആമസോണ്‍ ; ആപ്പിള്‍ ഇനി രണ്ടാം സ്ഥാനക്കാരന്‍
ലോകത്തെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡായി ആമസോണിനെ തെരെഞ്ഞെടുത്തു. ആപ്പിളിനെ പിന്തള്ളികൊണ്ടാണ് ആമസോണ്‍ ഒന്നാമതെത്തിയത്.
അതേസമയം ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ബ്രാന്‍ഡായി ആപ്പിളിനെയും തെരഞ്ഞെടുത്തു.
ഗൂഗിള്‍, മൈക്രോസോഫ്റ്റ്, വാള്‍മാര്‍ട്ട്, സാംസങ്, ഐസിബിസി, വെറൈസണ്‍, ടെസ്‌ല, ടിക് ടോക്ക് എന്നിവയാണ് തൊട്ടുപിന്നില്‍.ഏറ്റവും മൂല്യമുള്ള 100 ബ്രാന്‍ഡുകളില്‍ ഇടംനേടിയ ഒരേയൊരു ഇന്ത്യന്‍ കമ്ബനിയാണ് 69-ാം സ്ഥാനത്തുള്ള ടാറ്റ ഗ്രൂപ്പ്.