ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് നേരിട്ട് ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യയുടെ വിമാന സർവിസ് ഒക്ടോബർ 27ന് ആരംഭിക്കും.ബംഗളൂരുവില്‍നിന്ന് നേരത്തേ ആഴ്ചയില്‍ അഞ്ചുദിവസം ലണ്ടനിലേക്ക് എയർ ഇന്ത്യയുടെ സർവിസ് ഉണ്ടായിരുന്നത് ആഴ്ചയില്‍ എല്ലാ ദിവസവുമാക്കി ഉയർത്തുകയും ചെയ്തു.
എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ 18 ഫ്ലാറ്റ് ബെഡുകളും ഇക്കോണമിയില്‍ 238 സീറ്റും ശേഷിയുണ്ട്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍നിന്നായി ആഴ്ചയില്‍ 31 സർവിസുകള്‍ ഹീത്രൂ വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ നടത്തുന്നുണ്ട്.
ഭര്‍ത്താവുമായി വഴക്കിട്ടു: ദേഷ്യത്തില്‍ മക്കളെ 23 -ാം നിലയിലെ എസി യൂണിറ്റിന് മുകളിലിരുത്തി അമ്മ; വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
മാതാപിതാക്കള്‍ വഴക്കടിച്ചാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെ ആയിരിക്കും. പല സ്ഥലത്തും ദന്പതികള്‍ തമ്മില്‍ വഴക്കിടുന്പോള്‍ ആ ദേഷ്യം കുട്ടികള്‍ക്ക് മേല്‍ തീർക്കാറുമുണ്ട്.അത്തരത്തലൊരു വാർത്തയാണ് ചൈനയില്‍ നിന്നും വരുന്നത്. മധ്യ ചൈനയിലെ ഒരു സ്ത്രീ അവരുടെ ഭർത്താവുമായി വഴക്കിട്ടശേഷം കുഞ്ഞുങ്ങളെ തങ്ങള്‍ താമസിക്കുന്ന 23 ാം നിലയിലെ ഫ്ലാറ്റിന്‍റെ പുറത്തുള്ള എസി യൂണിറ്റു മുകളില്‍ കൊണ്ടിരുത്തി. യാതൊരു സുരക്ഷയുമില്ലാതെയാണ് അവർ കുട്ടികളെ അങ്ങനെ ഇരുത്തിയത്.
കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസിയാണ് നാട്ടുകാരോട് ഇക്കാര്യം അറിയിച്ചത്. കൂട്ടത്തിലൊരാള്‍ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പകർത്തുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് സ്ത്രീയെ വിമർശിച്ച് രംഗത്തെത്തിയത്. കുഞ്ഞുങ്ങള്‍ക്ക് മേലുള്ള ഉപദ്രവും കുറ്റകരമാണ് ഈ സ്ത്രീക്ക് ശിക്ഷ വാങ്ങിക്കൊടുക്കണമെന്നാണ് പലരും കമന്‍റ് ചെയ്തത്.