മാരക രോഗങ്ങൾക്ക് മുന്നിൽ ജീവിതം തകർന്നടിഞ്ഞവരെ ചേർത്ത് പിടിക്കുക എന്ന ലക്ഷ്യത്തോടെ എഐകെഎംസിസി ബെംഗളൂരു എസ് ടി സിഎച്ച് പാലിയേറ്റീവ് ഹോം കെയർ ന്റെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് ഏറെ പൊതുജന ശ്രദ്ധ നേടുകയാണ് .
ബംഗളുരുവിൽ ഒട്ടനവധി സാമൂഹിക – കാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിലുള്ള എഐകെഎംസിസി ബെംഗളൂരു 2024 ഡിസംബർ ഒന്നാം തീയതി ഞായറാഴ്ചയാണ് ബിരിയാണി ചലഞ്ച് ഒരുക്കിയിട്ടുള്ളത് . ലഭിക്കുന്ന തുക ബെംഗളൂരു എസ് ടി സിഎച്ച് പാലിയേറ്റീവ് ഹോം കെയർ മുഖേനെ അര്ഹതപ്പെട്ടവരിലേക്കെത്തിക്കാനാണ് പദ്ധതി .
നാളെ രാത്രി (28 നവംബർ 2024) രാത്രി 12 മണി വരെ മാത്രമാണ് ഓർഡർ സ്വീകരിക്കുന്നത് .
എഐകെഎംസിസി യുടെ ബെംഗളുരുവിലുള്ള 26 ഏരിയ കമ്മറ്റികൾ മുഖേനെ ഓർഡറുകൾ സ്വീകരിക്കുന്നതായിരിക്കും , താല്പര്യമുള്ളവർക്ക് താഴെ പോസ്റ്ററിൽ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ചു ഈ ജീവ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാകാം