ബെംഗളൂരു : കർണാടകത്തിൽ ഇത്തവണത്തെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് നിർമിത ബുദ്ധി(എ.ഐ.) അധിഷ്‌ഠിത സി.സി.ടി.വി. ക്യാമറകളുടെ നിരീക്ഷണവും. പരീക്ഷയിൽ കോപ്പിയടി ഉൾപ്പെടെയുള്ള തട്ടിപ്പുകൾ കർശനമായി നിയന്ത്രിക്കാനാണിത്.
തട്ടിപ്പുകൾ നടക്കാനിടയുള്ളതെന്ന് കരുതുന്ന ‘സെൻസിറ്റീവ്’ പരീക്ഷാ കേന്ദ്രങ്ങളിലും ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത് വിദ്യാഭ്യാസ ജില്ലകളിലെ മുഴുവൻ പരീക്ഷാ കേന്ദ്രങ്ങളിലുമാണ് ഇത്തവണ പദ്ധതി നടപ്പാക്കുന്നത്.മൈക്രോസോഫ്റ്റിന്റെ സഹകരണത്തോടെയാണ്എ.ഐ.കാമറകൾ സ്ഥാപിക്കുന്നത്. കഴിഞ്ഞതവണ പരീക്ഷാ കേന്ദ്രങ്ങളിൽ വെബ് കാസ്റ്റിങ്ഏർപ്പെടുത്തിയിരുന്നു.
ഇതിന് തുടർച്ചയായാണ്ഇത്തവണ എ.ഐ. ക്യാമറകളുടെ നിരീക്ഷണംഏർപ്പെടുത്തുന്നത്. മാർച്ച് 21-നാണ്എസ്.എസ്.എൽ.സി. പരീക്ഷകൾ ആരംഭിക്കുന്നത്.ഒമ്പത് ലക്ഷം കുട്ടികളാണ് ഇത്തവണപരീക്ഷയെഴുതുന്നത്.
മിഹിര്‍ അഹമ്മദ് ഫ്ളാറ്റില്‍ നിന്നും ചാടി മരിച്ച സംഭവം: മരണത്തിന് തൊട്ടുമുന്‍പ് ഫ്ലാറ്റില്‍ ആരൊക്കെ ഉണ്ടായിരുന്നുവെന്ന് അന്വേഷിക്കണമെന്ന് പിതാവിന്റെ പരാതി
തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിയായ മിഹിര്‍ അഹമ്മദ് ഫ്ളാറ്റില്‍ നിന്നും ചാടി മരിച്ച സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി പിതാവ്.മകന്റെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ചാണ് പിതാവിന്റെ പരാതി.മകന്‍ സ്‌കൂളില്‍ നിന്ന് ഫ്ലാറ്റില്‍ എത്തിയ ശേഷം എന്ത് സംഭവിച്ചു എന്ന് പരിശോധിക്കണം എന്നാണ് പിതാവിന്റെ പരാതിയില്‍ പറയുന്നത്. മരണത്തിന് തൊട്ടു മുന്‍പ് ഫ്ലാറ്റില്‍ ആരൊക്കെ ഉണ്ടായിരുന്നുവെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.ആത്മഹത്യ ചെയ്ത ദിവസം മിഹിര്‍ അഹമ്മദ് സന്തോഷത്തോടെയാണ് സ്‌കൂളില്‍ നിന്നും തിരികെ ഫ്‌ളാറ്റില്‍ എത്തിയതെന്ന് പിതാവ് പറയുന്നു.
സ്‌കൂളില്‍ നിന്നും സന്തോഷത്തോടെ തിരികെയെത്തിയ കുട്ടി ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞത് വിശ്വസിക്കാന്‍ ആകുന്നില്ലെന്നാണ് പിതാവ് പറയുന്നത്. മരിക്കുന്നതിന്റെ തൊട്ടു മുന്‍പത്തെ ദിവസവും അന്ന് രാത്രി സംസാരിക്കാമെന്ന് തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും മിഹറിന്റെ പിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.ജനുവരി 15-നാണ് തൃപ്പുണിത്തുറയില്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ ഇരുപത്തിയാറാം നിലയില്‍നിന്ന് ചാടി മിഹിര്‍ ജീവനൊടുക്കിയത്. കുട്ടി മറ്റ് വിദ്യാര്‍ഥികളില്‍നിന്ന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും ക്ലോസറ്റില്‍ തല താഴ്ത്തിവെപ്പിച്ച് ഫ്ളഷ് ചെയ്യുന്നതടക്കമുള്ള പീഡനം അനുഭവിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു.