ന്യൂഡെല്‍ഹി: രാജ്യത്തെ അഗ്‌നിവീര്‍ റിക്രൂട്‌മെന്റ് രീതി കരസേന മാറ്റി. ഇനി മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷയാണ് ആദ്യം നടക്കുകയെന്ന് കരസേന അറിയിച്ചു. നേരത്തെ കായികക്ഷമത, മെഡികല്‍ പരിശോധനകള്‍ക്ക് ശേഷമായിരുന്നു പൊതു പ്രവേശന പരീക്ഷ.
തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാകും ഓണ്‍ലൈന്‍ പരീക്ഷ നടക്കുക. തുടര്‍ഘട്ടങ്ങളില്‍ കായിക ക്ഷമത പരിശോധനയും മെഡികല്‍ പരിശോധനയും നടത്തും. പൊതുപ്രവേശന പരീക്ഷ നടത്തുന്നതിലൂടെ ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറക്കാനാകുമെന്നും, അതു വഴി സാമ്ബത്തിക ചെലവും, ഉദ്യോഗസ്ഥ വിന്യാസവും ചുരുക്കാനാകുമെന്നുമാണ് കരസേനയുടെ വിശദീകരണം. അയ്യായിരം മുതല്‍ ഒന്നരലക്ഷം വരെ ഉദ്യോഗാര്‍ഥികളാണ് പല സംസ്ഥാനങ്ങളിലും റിക്രൂട്‌മെന്റ് നടപടികള്‍ക്കെത്തിയിരുന്നത്.
സൗബിനും ആസിഫ് അലിയും ഒന്നിക്കുന്നു
ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ച് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്. ആസിഫ് അലിയും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നവാസ് നാസർ ആണ്. ആഷിക് ഉസ്മാനും, ഖാലിദ് റഹ്മാനും ചേർന്നാണ് നിർമ്മാണം.
ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് തങ്കം ആണ്. ജിംഷി ഖാലിദ് ആണ് ക്യാമറ. മ്യൂസിക് വിഷ്ണു വിജയ്‌യും നിർവ്വഹിക്കുന്നു. ചിത്രത്തെ പറ്റിയുള്ള മറ്റുവിവരങ്ങൾ വരും ദിവസങ്ങളിൾ പുറത്തുവരും. ടൊവിനോ തോമസ് നായകനായി എത്തിയ ‘തല്ലുമാല’യിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു സംവിധായകനായ നവാസ് നാസർ. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് തന്നെയായിരുന്നു ഈ ചിത്രത്തിന്റെയും നിർമ്മാണം.
അതേസമയം, ‘മഹേഷും മാരുതിയും’ ആണ് ആസിഫ് അലിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സേതു തിരക്കഥ എവുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസ് ആണ് നായിക. ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദർശനത്തിനെത്തും. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി എസ് എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.