Home Featured ദില്ലി ഐഐടിയിൽ വീണ്ടും ആത്മഹത്യ; 2 മാസത്തിനുള്ളിൽ ജീവനൊടുക്കിയത് 2 ദളിത് വിദ്യാർത്ഥികൾ

ദില്ലി ഐഐടിയിൽ വീണ്ടും ആത്മഹത്യ; 2 മാസത്തിനുള്ളിൽ ജീവനൊടുക്കിയത് 2 ദളിത് വിദ്യാർത്ഥികൾ

by admin

ദില്ലി: ദില്ലി ഐഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബിടെക് വിദ്യാർത്ഥിയായ 21 വയസുകാരൻ അനിൽ കുമാർ ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്.  ബി ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗ് വിദ്യാർത്ഥിയാണ് അനിൽകുമാർ. ക്യാമ്പസിൽ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. ഇവർ ഒരേ ഡിപ്പാർട്ട്മെൻറിലെ വിദ്യാർത്ഥികളാണ്. പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ രം​ഗത്തെത്തി. 

അവസാന വർഷ വിദ്യാർത്ഥിയായ അനിൽകുമാറിന് മാർക്കിൽ കുറവ് വന്നതിന് ആറ് മാസത്തേക്ക് പിന്നാലെ ഹോസ്റ്റൽമുറികളടക്കം നീട്ടിക്കൊടുത്തിരുന്നു. പഠനസമ്മർദമാണ് ഇത്തരത്തിലൊരു ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഇതേ ഡിപ്പാർട്ട്മെന്റിൽ തന്നെ കഴിഞ്ഞ ജൂലൈ മാസത്തിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. സമാനമായ സാഹചര്യത്തിലായിരുന്നു. ഇരുവരും ദളിത് വിദ്യാർത്ഥികളാണ്. ദളിത് വിദ്യാർത്ഥികളുടെ ശവപ്പറമ്പായി ഐ ഐ ടി മാറുന്നുവെന്ന് അംബേദ്കർ ഫൂലെ പെരിയാർ സ്റ്റുഡന്റ് സർക്കിൾ വിമർശിച്ചു. 

കേരളത്തിലേക്കോ പുതിയ വന്ദേഭാരത്;ഓറഞ്ച് നിറത്തിലേക്ക് മാറിയ പുത്തന്‍ ട്രെയിന്‍ കൈമാറി റെയിൽവേ   

പാലക്കാട്: ഡിസൈൻ മാറ്റം വരുത്തിയ വന്ദേ ഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേക്ക് കൈമാറി. കഴിഞ്ഞ ദിവസം രാത്രി 8.42നാണ് ട്രെയിൻ, ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ട്ടറിക്ക് പുറത്തെത്തിയത്. പാലക്കാട് ഡിവിഷനിൽ നിന്നെത്തിയ എഞ്ചിനീയർമാർക്കാണ് ട്രെയിൻ കൈമാറിയത്. ട്രെയിൻ നാളെ മംഗലാപുരത്ത് എത്തിയേക്കും. കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ആയി  ഈ ട്രെയിൻ അനുവദിക്കുമെന്നാണ് സൂചന. മംഗലാപുരം- എറണാകുളം റൂട്ടിൽ സർവീസിന് തയാറെടുക്കാൻ പാലക്കാട് ഡിവിഷന് നേരത്തെ നിർദേശം നൽകിയിരുന്നു. മംഗലാപുര -കോട്ടയം, 
മംഗലാപുരം-കോയമ്പത്തൂർ,  മംഗലാപുരം-ഗോവ റൂട്ടുകളും പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ റെയിൽവേ ബോർഡ്‌ തീരുമാനം ഒരാഴ്ചക്കുള്ളിലുണ്ടാകും. 

ഏതാണ്ട് 12 മണിയോടെ എറണാകുളത്ത് എത്തുന്ന രീതിയിലായിരിക്കും ക്രമീകരണമെന്നാണ് അറിയുന്നത്. അതിന് ശേഷം ഉച്ചക്ക് ശേഷം എറണാകുളത്ത് നിന്ന് തിരിച്ച് വൈകിട്ട് ഏഴ് മണിയോടെ തിരികെ മംഗലാപുരത്ത് എത്തിച്ചേരും. അതേ സമയം ഔദ്യോഗികമായ അറിയിപ്പ് ഇക്കാര്യത്തില്‍ ലഭ്യമാകേണ്ടതുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഡിസൈന്‍ മാറ്റം വരുത്തിയ ആദ്യ റേക്ക് തന്നെ കേരളത്തിന് അനുവദിക്കുന്നു എന്നുള്ളതാണ്. ഓറഞ്ച് നിറത്തിലേക്ക് മാറിയതിന് ശേഷമുള്ള ആദ്യ റേക്ക് തന്നെ ഓണസമ്മാനമായി കേരളത്തിന് ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം. കേരളത്തിന് ഒരു വന്ദേഭാരത് കൂടി ലഭിക്കുമെന്ന് കഴിഞ്ഞ മാസം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സൂചന നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് സ്ഥിരീകരണമെന്ന നിലയിലുള്ള  അറിയിപ്പുകള്‍ പുറത്തു വരുന്നത്. 

You may also like

error: Content is protected !!
Join Our WhatsApp Group