ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടി തൃഷക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിന് പിന്നാലെ വീണ്ടും വിവാദത്തിലായി നടന്‍ മന്‍സൂര്‍ അലിഖാന്‍. താരം ദേശീയ ഗാനത്തെ അപമാനിച്ചു എന്നാണ് ആരോപണം.തൃഷക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ മന്‍സൂര്‍ അലിഖാനെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ മന്‍സൂര്‍ അലി ഖാന്‍ ഒരു പത്രസമ്മേളനം വിളിച്ചിരുന്നു.
സമ്മേളനത്തിന് ശേഷം മുന്‍സൂര്‍ അലി ഖാന്‍ ദേശീയ ഗാനം ആലപിക്കുകയായിരുന്നു. എന്നാല്‍ ദേശീയ ഗാനം ആലപിക്കേണ്ടതിന്റെ ചിട്ടകളൊന്നും പാലിക്കാതെയായിരുന്നു താരത്തിന്റെ പാട്ട്.ദേശീയഗാനം ആലപിക്കുന്നതിനിടെ മന്‍സൂര്‍ അലിഖാന്‍ കൈകൊണ്ട് മുടി ശരിയാക്കുന്നതും ആക്ഷന്‍ കാണിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്. ഇതിന് പിന്നാലെ താരത്തെ അവിടെയുണ്ടായിരുന്ന ചിലര്‍ ചോദ്യം ചെയ്തു.നടന്‍ ദേശീയ ഗാനത്തെ അപമാനിച്ചു എന്നാണ് അവര്‍ ആരോപിച്ചു. ഇതിന് പിന്നാലെ നിങ്ങളെ ആരാണ് അയച്ചേക്കുന്നത് എന്ന് അറിയാമെന്നും നിങ്ങള്‍ക്ക് ഭ്രാന്താണ് എന്നുമായിരുന്നു മന്‍സൂര്‍ അലി ഖാന്റെ പ്രതികരണം.
ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ അഭിനയിക്കില്ല, നായകനായി വിളിച്ചാല്‍ മാത്രം പോകും, തുറന്നടിച്ച് മന്‍സൂര്‍ അലിഖാന്‍
താന്‍ ഇനി ലീഡ് റോളിലേക്ക് വിളിച്ചാല്‍ മാത്രമേ സംവിധായകന്‍ ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുകയുള്ളൂവെന്ന് നടന്‍ മന്‍സൂര്‍ അലിഖാന്‍. അല്ലെങ്കില്‍ ലോകേഷിന്റെ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് മന്‍സൂര്‍ അലിഖാന്‍ പറഞ്ഞു.ലോകേഷ് തനിക്കെതിരെ പ്രസ്താവന ഇറക്കിയത് തന്നോട് ഒരു വാക്ക് ചോദിക്കാതെയാണ്. അതില്‍ ഒത്തിരി നിരാശയുണ്ടെന്നും ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ മന്‍സൂര്‍ അലിഖാന്‍ പറഞ്ഞു.
തനിക്കെതിരെയുള്ള നോട്ടീസ് നാല് മണിക്കൂറിനുള്ളില്‍ പിന്‍വലിക്കണം ഇല്ലെങ്കില്‍ താന്‍ നിയമ നപടിയിലേക്ക് കടക്കുമെന്നും നടന്‍ പറഞ്ഞു. ലിയോ സിനിമയുമായി ബന്ധപ്പെട്ടായിരുന്നു തൃയക്കെതിരെ മന്‍സൂര്‍ അലിഖാന്‍ മോശം പരാമര്‍ശം നടത്തിയത്.അതേസമയം, താന്‍ തൃഷയ്‌ക്കെതിരായ മോശം പരാമര്‍ശത്തില്‍ താന്‍ മാപ്പു പറയില്ലെന്ന് കഴിഞ്ഞ ദിവസം മന്‍സൂര്‍ അലി ഖാന്‍ വ്യക്തമാക്കിയിരുന്നു. മാപ്പു പറയാന്‍ തന്നോട് ആവശ്യപ്പെട്ടത് വിശദീകരണം ചോദിക്കാതെയാണെന്നും മന്‍സൂര്‍ ആരോപിച്ചു.