Home covid19 ബെംഗലൂരുവില്‍ തുടരണമെങ്കില്‍ ഹിന്ദി സംസാരിക്കൂ’,നഗരത്തിൽ ഭാഷാ വിവാദത്തിന് വീണ്ടും തിരികൊളുത്തി,വീഡിയോ

ബെംഗലൂരുവില്‍ തുടരണമെങ്കില്‍ ഹിന്ദി സംസാരിക്കൂ’,നഗരത്തിൽ ഭാഷാ വിവാദത്തിന് വീണ്ടും തിരികൊളുത്തി,വീഡിയോ

by admin

കർണാടകയിലെ ബെംഗലൂരുവില്‍ വീണ്ടും ഭാഷാ വിവാദത്തിന് തിരികൊളുത്തി ഓട്ടോ റിക്ഷ ഡ്രൈവറും യുവാവും തമ്മിലുള്ള തർക്കം.ബെംഗലൂരുവില്‍ തുടരണമെങ്കില്‍ ഹിന്ദി സംസാരിക്കണമെന്ന് യുവാവ് തർക്കിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ഇത്. പ്രകോപിതനായി ഹിന്ദിയില്‍ സംസാരിക്കാൻ ആവശ്യപ്പെടുന്ന യുവാവിനോട് ഓട്ടോ ഡ്രൈവറും രൂക്ഷമായ ഭാഷയിലാണ് മറുപടി പറയുന്നത്. ഒപ്പമുള്ളയാള്‍ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് രൂക്ഷമായ ഭാഷയില്‍ ഓട്ടോ റിക്ഷ ഡ്രൈവറോട് ക്ഷോഭിക്കുന്നത്.

ഇതിന് പരുഷമായി തന്നെയാണ് ഓട്ടോ ഡ്രൈവർ മറുപടി നല്‍കുന്നത്. നിങ്ങള്‍ ബെംഗലൂരുവിലേക്ക് വന്നതാണ്. നിങ്ങള്‍ കന്നഡ സംസാരിക്കൂ. ഞാൻ ഹിന്ദി സംസാരിക്കില്ലെന്നും ഓട്ടോ ഡ്രൈവർ യുവാവിന് മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ എന്ത് പശ്ചാത്തലത്തിലാണ് ഇരു കൂട്ടരും തമ്മില്‍ തർക്കം ആരംഭിച്ചതെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. എന്നാല്‍ യുവാവിന്റെ പ്രതികരണം കർണാടക സ്വദേശികളില്‍ നിന്ന് രൂക്ഷമായ വിമർശനത്തിന് വിധേയമാവുകയാണ് സമൂഹമാധ്യമങ്ങളില്‍. നിരവധി ഉപയോക്താക്കള്‍ ഓട്ടോ ഡ്രൈവറെ പിന്തുണച്ചുകൊണ്ട് മറുപടി നല്‍കുമ്ബോള്‍. ചിലർ ഹിന്ദി സംസാരിക്കുന്ന ആളുടെ സമീപനത്തേയും വിമർശിക്കുന്നുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ബെംഗലൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിസ്പ്ലേ ബോർഡുകളില്‍ നിന്ന് ഹിന്ദി നീക്കിയ വീഡിയോ വൈറലായിരുന്നു. സൈൻ ബോർഡുകളില്‍ ഇംഗ്ലീഷും കന്നഡയും മാത്രമാക്കിയ നീക്കം വലിയ ചർച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ തുടങ്ങി വച്ചിരുന്നു. ചിലർ ശക്തമായ നീക്കമായി സംഭവത്തെ വിലയിരുത്തുമ്ബോള്‍ മറ്റ് ചിലർ നടപടി ഭാഷാ അറിയാത്തവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.

You may also like

error: Content is protected !!
Join Our WhatsApp Group