Home പ്രധാന വാർത്തകൾ കടയില്‍ ചിക്കന്‍ വാങ്ങാനെത്തി, പണം അയച്ച ശേഷം ഒന്‍പതാംക്ലാസുകാരിക്ക് യുപിഐ ആപ്പ് വഴി സന്ദേശങ്ങള്‍, നിരന്തരം പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി: പ്രതി അറസ്റ്റില്‍

കടയില്‍ ചിക്കന്‍ വാങ്ങാനെത്തി, പണം അയച്ച ശേഷം ഒന്‍പതാംക്ലാസുകാരിക്ക് യുപിഐ ആപ്പ് വഴി സന്ദേശങ്ങള്‍, നിരന്തരം പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി: പ്രതി അറസ്റ്റില്‍

by admin

ബെംഗളൂരു: കർണാടകയിലെ റായ്ച്ചൂരില്‍ ഒൻപതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസില്‍ പ്രതി അറസ്റ്റിൽ.പ്രിയാകർ ശിവമൂർത്തി എന്നയാളെയാണ് പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവിൻ്റെ കടയില്‍ ചിക്കൻ വാങ്ങാനെത്തിയപ്പോഴാണ് പ്രതി കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. ചിക്കൻ വാങ്ങിയ പണം യു.പി.ഐ. ആപ്പ് വഴി പെണ്‍കുട്ടിയുടെ നമ്ബറിലേക്ക് അയച്ചാണ് ഇയാള്‍ സംഭാഷണം തുടങ്ങിയത്. പിന്നീട് ഈ ആപ്പ് വഴി നിരന്തരം സന്ദേശങ്ങള്‍ അയച്ച്‌ ബന്ധം സ്ഥാപിക്കുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നു.നിരന്തര പീഡനത്തെത്തുടർന്ന് പെണ്‍കുട്ടി ഗർഭിണിയായി. ഗർഭിണിയായ പെണ്‍കുട്ടിയെ ഇയാള്‍ ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിച്ചിരുന്നതായും പോലീസ് കണ്ടെത്തി. നിരവധി തവണ ഗുളികകള്‍ കഴിച്ച്‌ അവശയായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രിയാകർ ശിവമൂർത്തിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group