Home Featured നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം മിസ് വേള്‍ഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങി ഇന്ത്യ

നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം മിസ് വേള്‍ഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങി ഇന്ത്യ

by admin

നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം മിസ് വേള്‍ഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 71ാമത് മിസ് വേള്‍ഡ് മത്സരമാണ് ഇന്ത്യയില്‍ നടക്കുക. വെള്ളിയാഴ്ച മിസ് വേള്‍ഡ് ചെയര്‍മാന്‍ ജൂലിയ മോര്‍ലി എക്‌സില്‍ കുറിച്ച പോസ്റ്റിലൂടെയാണ് സംഘാടകര്‍ ഈ വാര്‍ത്ത പ്രഖ്യാപിച്ചത്.

ഫെബ്രുവരി 18 ആരംഭിച്ച്‌ മാര്‍ച്ച്‌ 9 ന് സമാപിക്കുന്ന സൗന്ദര്യ മാമങ്കത്തിന് മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററും ഡല്‍ഹി ഭാരത് മണ്ഡപവും വേദിയാക്കും. വേള്‍ഡ് ടോപ്പ് ഡിസൈനര്‍ അവാര്‍ഡ് & മിസ് വേള്‍ഡ് ടോപ്പ് മോഡല്‍, മിസ് വേള്‍ഡ് സ്‌പോര്‍ട്‌സ് ചലഞ്ച്, മിസ് വേള്‍ഡ് ടാലന്റ് ഫൈനല്‍ എന്നിവയാണ് പ്രധാന മത്സരങ്ങള്‍.

71ാമത് ലോകസുന്ദരി മത്സരത്തിന്റെ ഫൈനല്‍ മാര്‍ച്ച്‌ 9 ന് മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. മാര്‍ച്ച്‌ ഒന്‍പതിന് രാത്രി 7.30ന് ആരംഭിക്കുന്ന മത്സരം 10.30 ഓടെയാണ് അവസാനിക്കുക. മിസ് വേള്‍ഡ് മത്സരത്തില്‍ ലോകമെമ്ബാടുമുള്ള 120 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികള്‍ മാറ്റുരയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 ലെ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് സിനി ഷെട്ടി രാജ്യത്തെ പ്രതിനിധീകരിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group