മൈസൂരു :അംബാവിലാസ് കൊട്ടാരത്തിലേക്കുള്ള പ്രവേശന ഫീസ് നിരക്ക് ഉയർത്തി പാലസ് ബോർഡ്. മുതിർന്നവർക്ക് 100 രൂ പയും കുട്ടികൾക്ക് 50 രൂപയുമാണ് പുതുക്കിയ നിരക്ക്. നേരത്തെ ഇത് 70 രൂപയും 30 രൂപയുമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വരുന്നവർക്ക് ഗ്രൂപ്പ് ടിക്കറ്റ് നിരക്ക് 20 രൂപയിൽ നിന്ന് 30 രൂപയായും ഉയർത്തി.
ലൈറ്റ് ആൻഡ് സൗണ്ട് ഷോ (ഇംഗ്ലിഷ്) കാണാൻ മുതിർന്നവർക്ക് 120 രൂ പയും കുട്ടികൾക്ക് 50 രൂപയും നൽകണം. ഇതിന് മുൻപ് 2017ലാണ് അവസാനമായി നിരക്ക് ഉയർത്തിയത്. കോവിഡിനെ തുടർന്ന് സന്ദർശകരുടെ വരവ് കുറഞ്ഞതോടെ കൊട്ടാരത്തിലെ വരുമാനവും ഇടിഞ്ഞിരുന്നു. അറ്റ കുറ്റപ്പണി, ജീവനക്കാരുടെ വേതനം എന്നിവ തടസ്സപ്പെടുന്ന സാ ഹചര്യത്തിലാണ് നിരക്ക് ഉയർത്തിയതെന്ന് പാലസ് ബോർഡ് ഡപ്യൂട്ടി ഡയറക്ടർ ടി.എസ്.സു ബ്രഹ്മണ്യ പറഞ്ഞു.