മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളം ഈ മാസം 31 മുതല്‍പൂര്‍ണമായി അദാനി ഗ്രൂപിന് സ്വന്തം.രാജ്യത്തെ മറ്റു അഞ്ച് വിമാനത്താവളങ്ങള്‍ക്കൊപ്പം അദാനി മംഗളൂരു സ്ഥാപനവും ഏറ്റെടുത്തപ്പോള്‍ വിമാനത്താവള അതോറിറ്റിയുമായുണ്ടാക്കിയ കരാര്‍ കാലാവധി ഈ മാസം 30ന് അവസാനിക്കും.
അദാനി ഗ്രൂപ് 2020 ഒക്ടോബര്‍ 30 നാണ് ഏറ്റെടുത്ത്. കരാര്‍ പ്രകാരം അതോറിറ്റിക്കും അദാനിക്കും ജീവനക്കാരുടെ നിയമനം ഉള്‍പ്പെടെ തുല്യ പങ്കാളിത്തം എന്നതായിരുന്നു ക്രമം. സാമ്ബത്തികം, മാനവവിഭവശേഷി, ഭരണകാര്യം, വാണിജ്യം, അഗ്‌നിശമനസേന, ടെര്‍മിനല്‍, വിമാന സര്‍വീസ് തുടങ്ങിയ വകുപ്പുകള്‍ എല്ലാം ഇനി അദാനി ഗ്രൂപ് നിയന്ത്രിക്കും.