നടി രഞ്ജുഷയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും സിനിമാ-സീരിയല്‍ ലോകം മുക്തമായിട്ടില്ല. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷന്‍ പരമ്ബരകളാണ് രഞ്ജുഷയെ ശ്രദ്ധേയയാകുന്നത്.
നിരവധി ഹിറ്റ് പരമ്ബരകളില്‍ അഭിനയിച്ചിട്ടുള്ള രഞ്ജുഷ ഇപ്പോള്‍ വരന്‍ ഡോക്ടറാണ് എന്ന പരമ്ബരയിലാണഅ അഭിനയിക്കുന്നത്. സ്ത്രീയിലൂടെയാണ് രഞ്ജുഷ മിനി സ്‌ക്രീനിലെത്തുന്നത്. പിന്നീട് സീരിയല്‍ ലോകത്ത് സജീവമാവുകയായിരുന്നു.
ഇന്ന് രാവിലെ ഒമ്ബത് മണിയോടെയാണ് രഞ്ജുഷയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. രഞ്ജുഷയുടെ മരണ വാര്‍ത്ത സീരിയല്‍ രംഗത്തുള്ളവരേയും പ്രേക്ഷകരേയും ഒരുപോലെ അമ്ബരപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ രഞ്ജുഷയുടെ പങ്കാളിയുടെ പ്രതികരണം പുറത്ത് വന്നിരിക്കുകയാണ്. രഞ്ജുഷുടെ പങ്കാളി പൊലീസിന് നല്‍കിയ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്.
ടെലിവിഷന്‍ രംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്ന മനോജ് ശ്രീകലമാണ് രഞ്ജുഷയുടെ പങ്കാളി. ഇരുവരും തിരുവനന്തപുരം ശ്രീകാര്യം കരിയത്ത് ഫ്‌ളാറ്റില്‍ ലിവിംഗ് ടുഗദറിലായിരുന്നു. മരണം നടക്കുമ്ബോള്‍ മനോജ് ഷൂട്ടിലായിരുന്നു. ലൊക്കേഷനില്‍ വച്ച് രഞ്ജുഷയെ ഫോണ്‍വിളിച്ചെങ്കിലും കോള്‍ എടുത്തില്ല. തുടര്‍ന്ന് സെക്യൂരിറ്റിയെ വിളിച്ച് വീട്ടില്‍ പോയി നോക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ സെക്യൂരിറ്റി വാതില്‍ മുട്ടി വിളിച്ചിട്ടും രഞ്ജുഷ വാതില്‍ തുറന്നില്ല. ഇക്കാര്യം മനോജിനെ അറിയിച്ചതോടെ അദ്ദേഹം വീട്ടിലേക്ക് വരികയാിയുരന്നു. തുടര്‍ന്ന് വീടിന് പിന്നില്‍ ഏണി വച്ച് കയറിയ മനോജ് ജനല്‍ വഴി നോക്കിയപ്പോഴാണ് രഞ്ജുഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നതെന്നാണ് സെക്യൂരിറ്റി പറയുന്നത്. ഉടനെ തന്നെ താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നാണ് മനോജ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.
”അവരുടെ ഹസ്ബന്‍ഡ് വിളിച്ചിട്ട് അണ്ണാ വൈഫ് എഴുന്നേല്‍ക്കുന്നില്ല. ഒന്ന് പോയി ബെല്‍ അടിക്കാന്‍ പറഞ്ഞു. ഞാന്‍ പോയി നാലഞ്ച് പ്രാവശ്യം ബെല്‍ അടിച്ചിട്ടും അനക്കം ഒന്നും ഇല്ലായിരുന്നു. ഞാന്‍ അദ്ദേഹത്തെ വിളിച്ചു പറഞ്ഞു തുറക്കുന്നില്ല എന്ന്. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം വന്നു. അദ്ദേഹവും പോയി ബെല്‍ അടിക്കുകയും ഡോറില്‍ തട്ടി വിളിച്ചു. എന്നിട്ടും അനക്കം ഒന്നും ഉണ്ടായിരുന്നില്ല” എന്നാണ് ഫ്‌ളാറ്റിലെ സെക്യൂരിറ്റി പറയുന്നത്.
തുടര്‍ന്ന് താന്‍ ഒരു ഏണി കൊണ്ട് വന്ന് അദ്ദേഹത്തിന് നല്‍കിയെന്നും അദ്ദേഹം പറയുന്നു. അതില്‍ കൂടി കയറി നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടതെന്നും സെക്യൂരിറ്റി പറയുന്നുണ്ട്. അവര്‍ രണ്ടുപേരും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. ഇന്നലെ ഞാന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല. എനിക്ക് പകരം ഉള്ള ആള്‍ പറഞ്ഞത് ഇന്നലെയൊക്കെ അവര്‍ അവിടെ ഉണ്ടായിരുന്നു ഷൂട്ടിങ്ങിനൊന്നും പോയില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.
രഞ്ജുഷയും ഇന്ന് ഷൂട്ടിന് പോകാനിരുന്നതാണ്. എന്നാല്‍ താരത്തെ ലൊക്കേഷനില്‍ കാണാതായതോടെ സഹ പ്രവര്‍ത്തകര്‍ ഫോണ്‍ വിളിച്ചു നോക്കിയെങ്കിലും രഞ്ജുഷ എടുത്തില്ല. ഇതോടെ അവര്‍ മനോജിനെ വിളിക്കുകയായിരുന്നു. രഞ്ജുഷയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ആദ്യവിവാഹബന്ധം ഉപേക്ഷിച്ചതിന് ശേഷമാണ് ടെലിവിഷന്‍ രംഗത്ത് ക്രിയേറ്റീവ് ഡയരക്ടറായി പ്രവൃത്തിക്കുന്ന മനോജ് ശ്രീലകവുമായി രഞ്ജുഷ പ്രണയത്തില്‍ ആവുന്നതും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുന്നതും. ആലിപ്പഴം, അക്ഷരത്തെറ്റ് , മിസിസ് ഹിറ്റ്ലര്‍, രണ്ടാമതൊരാള്‍, സൂര്യപുത്രി, വിവാഹിത, വൃന്ദാവനം തുടങ്ങി നിരവധി ഹിറ്റ് സീരിയലുകളുടെ ക്രിയേറ്റീവ് ഡയരക്ടറായി പ്രവൃത്തിച്ചിട്ടുണ്ട് മനോജ്.
മകളുടെ അമ്മ, സ്ത്രീ, ആനന്ദരാഗം, മിസിസ് ഹിറ്റ്‌ലര്‍, തുടങ്ങിയ പരമ്ബരകളില്‍ അഭിനയിച്ചിട്ടുണ്ട് രഞ്ജുഷ. മികച്ചൊരു നര്‍ത്തകി കൂടിയായിരുന്ന രഞ്ജുഷ ഭരതനാട്യത്തില്‍ ഡിഗ്രിയുമെടുത്തിട്ടുണ്ട്. ഇംഗ്ലീഷ് സാഹത്യത്തില്‍ ബിരുദാനന്തര ബിരുദവും രഞ്ജുഷയ്ക്കുണ്ട്.