Home Featured ”മീ ടൂ ഞാൻ എതിർക്കും; ഒരാളുടെ കൂടെ പോയി കറങ്ങി നടന്നു സിനിമ ചെയ്തിട്ട് കരിവാരി തേക്കുന്നത് എന്തിനാണ്?” നടി പ്രിയങ്ക

”മീ ടൂ ഞാൻ എതിർക്കും; ഒരാളുടെ കൂടെ പോയി കറങ്ങി നടന്നു സിനിമ ചെയ്തിട്ട് കരിവാരി തേക്കുന്നത് എന്തിനാണ്?” നടി പ്രിയങ്ക

by admin

സിനിമ ലൊക്കേഷനില്‍ കയ്പ്പേറിയ അനുഭവം ഒന്നും താന്‍ അനുഭവിച്ചിട്ടില്ലെന്ന് നടി പ്രിയങ്ക. അത്തരം അനുഭവം ഉണ്ടായാല്‍ അതിന്‍റെ ഇരട്ടി തിരിച്ച് കൊടുക്കാന്‍ കഴിയുന്ന വ്യക്തിയാണ് താന്‍. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചത് പോലെ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ തനിക്ക് പ്രശ്നമൊന്നും ഉണ്ടായിട്ടില്ല.

നമ്മുടെ പ്രശ്നങ്ങള്‍ പലതും നമ്മള്‍ തന്നെ സൃഷ്ടിക്കുന്നതാണ്. ഒരു സെറ്റില്‍ എല്ലാവരുമായി നല്ല രീതിയില്‍ പോയാല്‍ ഒരു തരത്തിലും പ്രശ്നം വരില്ല. ഒരാളുമായി കുറേക്കാലം സംസാരിച്ച് പിന്നീട് എന്തെങ്കിലും പറയുമ്പോള്‍ പഴയകാര്യം വലിച്ചിടുന്നത് തെറ്റാണ്. ഒരു പെണ്ണ് ഒരിക്കലും ചെയ്യരുത്. അന്ന് പറഞ്ഞപ്പോള്‍ തന്നെ അത് എതിര്‍ക്കണമായിരുന്നു.

ഒരാള്‍ മറ്റൊരാള്‍ക്കൊപ്പം പോകുന്നത് അവരുടെ ഇഷ്ടമാണ് എന്നാല്‍ പിന്നീട് അത് പറയുന്നത് ശരിയല്ല. മീ ടു ആരോപണങ്ങളെ ഞാന്‍ ശക്തമായി എതിര്‍ക്കും. കൂടെ പോയിട്ട് പിന്നീട് അത് പറഞ്ഞ് അവരെ കരിവാരിതേക്കുന്നത് എന്തിനാണെന്നും പോവാതിരുന്നൂടെ എന്നും പ്രിയങ്ക ചോദിക്കുന്നു.

നിർബന്ധ പ്രകാരം കൊണ്ട് പോയെങ്കിൽ പറയാം. അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം പോയി അവര്‍ക്കൊപ്പം പടം ചെയ്ത് കറങ്ങി അടിച്ച് നടന്ന് ഒടുവില്‍ ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ അങ്ങനെ ചെയ്തില്ലെ എന്ന് ചോദിക്കുന്നതില്‍ എന്താണ് ഉള്ളതെന്നും മൂവി വേൾഡിനു നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group