നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബുവിനെ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഖുശ്ബു തന്റെ ശാരീരിക അവസ്ഥയെക്കുറിച്ച് പറഞ്ഞത്.ഹോസ്പിറ്റല്‍ ബെഡില്‍ നിന്നുള്ള ചിത്രങ്ങളും ഖുശ്ബു പങ്കുവെച്ചിട്ടുണ്ട്. കലശലായ ദേഹം വേദനയും ക്ഷീണവും താന്‍ അനുഭവിക്കുന്നുണ്ടെന്നും ഖുശ്ബു പറഞ്ഞു.” ഫ്ളൂ വളരെ മോശമായ ഒരു അവസ്ഥയാണ്. എന്നെ അത് ബാധിച്ചിരിക്കുന്നു.
പനിയും മേലുവേദനയും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദ് അപ്പോളോ ആശുപത്രി എന്ന സുരക്ഷിത കൈകളിലായതു കൊണ്ട് ആശ്വാസം” ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു. ശാരീരികമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ അതു നിസ്സാരമായി അവഗണിക്കരുതെന്നും ഖുശ്ബു ആരാധകരോടായി പറഞ്ഞു . “നിങ്ങളുടെ ശരീരത്തിനു ക്ഷീണം തോന്നിയാല്‍ അത് അവഗണിക്കാതിരിക്കൂ. ഞാന്‍ സുഖം പ്രാപിച്ച് വരുകയാണ്.”
കാത്തിരിപ്പ് വെറുതെയായി; ‘രോമാഞ്ചം’ ഒടിടിയിലെത്തിയത് പാട്ടുകളില്ലാതെ, പരാതികളുമായി ആരാധകര്‍
പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് ‘രോമാഞ്ചം’ ഒടിടിയില്‍ റിലീസ് ചെയ്തത്. ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലായിരുന്നു ചിത്രത്തിന്റെ റിലീസ്.എന്നാല്‍, ചിത്രം ഇറങ്ങിയതിന് പിന്നാലെ പതിപ്പിനെതിരെ വന്‍ പരാതിയാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ആദരാഞ്ജലി, ആത്മാവേ പോ, തല തെറിച്ചവര്‍ തുടങ്ങിയ സുഷിന്‍ ശ്യാം സംഗീതം നല്‍കിയ പാട്ടുകള്‍ ചിത്രത്തിന്റെ ജനപ്രീതിയില്‍ വലിയ പങ്കു വഹിച്ചിരുന്നു.ഒടിടിയിലെത്തിയ പതിപ്പില്‍ പാട്ടുകള്‍ ഇല്ലെന്നാണ് പരാതി. വോക്കല്‍സ് ഇല്ലാത്ത കരോക്കേ രൂപത്തിലുള്ള പാട്ടുകളാണ് മൊബൈലില്‍ കാണുന്നത്.
എന്നാല്‍ ടിവിയിലേക്ക് കണക്‌ട് ചെയ്യുമ്ബോള്‍ വോക്കല്‍സോടുകൂടി പാട്ടുകള്‍ ലഭിക്കുന്നുണ്ട്.ഹിറ്റ് ഗാനങ്ങളാണ് ചിത്രത്തിന്റെ ആത്മാവെന്നും അത് ഇല്ലത്തതിനാല്‍ സിനിമയുടെ ജീവന്‍ നിലച്ചെന്നുമാണ് ആരാധകര്‍ പറയുന്നത്. ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളില്‍ പരാതി പങ്കുവെച്ചിരിക്കുന്നത്. ഉടന്‍ തന്നെ ഡിസ്‌നി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയിലുമാണ് ആരാധകര്‍.