തമിഴ്നാട്ടില്‍ താമസിക്കുന്ന തെലുങ്കർക്കെതിരേ വിദ്വേഷപരാമർശം നടത്തിയ കേസില്‍ അറസ്റ്റിലായ നടി കസ്തൂരിയെ ഈ മാസം 29വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.പുഴല്‍ സെൻട്രല്‍ ജയിലിലാണ് കസ്തൂരി ഇപ്പോഴുള്ളത്. കഴിഞ്ഞദിവസമാണ് നടി ഹൈദരാബാദില്‍ അറസ്റ്റിലായത്. കേസിനെത്തുടർന്ന് ഒളിവില്‍പ്പോയ കസ്തൂരിയെ ചെന്നൈയില്‍നിന്നുള്ള പോലീസ് സംഘം ഹൈദരാബാദിലെത്തി പിടികൂടുകയായിരുന്നു. നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് തള്ളിയതോടെയാണ് പോലീസ് അറസ്റ്റ് നടപടി ഊർജിതമാക്കിയത്. ബ്രാഹ്മണർക്കെതിരേയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ചെന്നൈയില്‍ നടത്തിയ യോഗത്തില്‍ പ്രസംഗിക്കുമ്ബോഴായിരുന്നു കസ്തൂരിയുടെ വിവാദപരാമർശം.
തമിഴ്നാട്ടിലെ രാജാക്കന്മാരുടെ അന്തപ്പുരത്തില്‍ ദാസ്യവേലയ്ക്കായി എത്തിയവരാണ് സംസ്ഥാനത്തുള്ള തെലുങ്കർ എന്നപരാമർശമാണ് കസ്തൂരിയെ വെട്ടിലാക്കിയത്. ഇതിനെതിരേ വ്യാപകവിമർശനമുയരുകയും ചെന്നൈയടക്കം തമിഴ്നാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിക്കുകയുമായിരുന്നു. എഗ്മോർ പോലീസ് കേസെടുത്തതിനെത്തുടർന്നാണ് കസ്തൂരി ഒളിവില്‍പ്പോയത്. ഒരു തെലുങ്ക് നിർമാതാവിന്റെ സഹായത്താല്‍ ഒളിവില്‍ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. അതേസമയം കസ്തൂരിയുടെ അറസ്റ്റിനെതിരെ പ്രതിഷേധവുമായി നാം തമിഴർ കക്ഷി നേതാവ് സീമാൻ രംഗത്തെത്തി. കസ്തൂരി മാപ്പുപറഞ്ഞിട്ടും ഇപ്പോഴത്തെ പോലീസ് നടപടി എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു.
വന്ദേഭാരതില്‍ വിളമ്ബിയ സാമ്ബാറില്‍ ചെറുപ്രാണികളെ കണ്ടെത്തിയ സംഭവത്തില്‍ അരലക്ഷം രൂപ പിഴ
വന്ദേ ഭാരതിൽ വിളമ്ബിയ സാമ്ബാറില്‍ ചെറുപ്രാണികളെ കണ്ടെത്തിയ സംഭവത്തില്‍ ഭക്ഷണ വിതരണ ഏജൻസിക്ക് അരലക്ഷം രൂപ പിഴ ചുമത്തി ഇന്ത്യൻ റയില്‍വെ.സംഭവത്തില്‍ യാത്രക്കാരോട് റയില്‍വെ മാപ്പുപറയുകയും ചെയ്തു. തിരുനെല്‍വേലി വന്ദേഭാരത് എക്സ്പ്രസില്‍ കഴിഞ്ഞ ശനിയാഴ്ച പ്രഭാതഭക്ഷണത്തോടൊപ്പം വിളമ്ബിയ സാമ്ബാറിലായിരുന്നു ചെറുപ്രാണികളെ കണ്ടെത്തിയത്. മധുരയില്‍നിന്ന് ട്രെയിൻ പുറപ്പെട്ടതിനു തൊട്ടുപിന്നാലെ യാത്രക്കാരൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റയില്‍വെ അധികൃതർ നടത്തിയ അന്വഷണത്തിനൊടുവിലാണ് നടപടി.
പരാതി ലഭിച്ചതിന് പിന്നാലെ റെയില്‍വേ അധികൃതർ യാത്രക്കാരനോടു ക്ഷമാപണം നടത്തുകയും കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. പിന്നാലെ, ബൃന്ദാവൻ ഫുഡ് പ്രോഡക്‌റ്റ്സിന്റെ നിയന്ത്രണത്തിലുള്ള തിരുനെല്‍വേലി ബേസ് കിച്ചൻ വിതരണം ചെയ്യുന്ന ഭക്ഷണം, ഓണ്‍ബോർഡ് മാനേജർ, ചീഫ് കേറ്ററിങ് ഇൻസ്‌പെക്ടർ (സിഐആർ), ചീഫ് കമേഴ്സ്യല്‍ ഇൻസ്‌പെക്ടർ (സിസിഐ), അസിസ്റ്റന്റ് കമേഴ്‌സ്യല്‍ മാനേജർ (എസിഎം) എന്നിവർ പരിശോധിച്ചപ്പോള്‍ കാസ്റോള്‍ കണ്ടെയ്‌നറിന്റെ അടപ്പില്‍ ഇത്തരം പ്രാണികളുള്ളതായി കണ്ടെത്തി. തുടർന്നാണു നടപടിയെടുത്തത്.