Home Featured കൊച്ചിയുടെ ആകാശത്ത് പറക്കും തളികയോ? വിമാനത്തില്‍ നിന്നുള്ള ചിത്രങ്ങളുമായി നടി ദിവ്യപ്രഭ

കൊച്ചിയുടെ ആകാശത്ത് പറക്കും തളികയോ? വിമാനത്തില്‍ നിന്നുള്ള ചിത്രങ്ങളുമായി നടി ദിവ്യപ്രഭ

by admin

കൊച്ചി: വിമാനയാത്രയ്ക്കിടെ ആകാശത്ത് വിചിത്ര വസ്തുവിനെ കാണാനിടയായെന്ന് വെളിപ്പെടുത്തി നടി ദിവ്യപ്രഭ. താരം ഇതിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് ആകസ്മികമായി ഈ വസ്തുവിനെ കണ്ടത്. നിമിഷങ്ങള്‍ക്കകം ഇത് അപ്രത്യക്ഷമായെന്നും ദിവ്യപ്രഭ കുറിച്ചു.

മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍, കൊച്ചിയില്‍ ഇറങ്ങുന്നതിന് ഏകദേശം ഒരു മണിക്കൂറിന് മുന്‍പ് ആകാശത്തിന്റെ ചിത്രം എടുക്കുകയായിരുന്നു. പെട്ടന്ന് ഞാന്‍ എന്റെ ഫോണിന്റെ ക്യാമറയിലൂടെ എന്തോ കണ്ടു. മേഘങ്ങള്‍ക്കിടയിലൂടെ വിചിത്രമായ വസ്തു പറക്കുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ അത് അപ്രത്യക്ഷമാവുകയും ചെയ്തു. എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതൊരു യുഎഫ്ഒ (പറക്കും തളിക) ആണോ? -ദിവ്യപ്രഭ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചിത്രങ്ങള്‍ സഹിതമാണ് ദിവ്യ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. നിരവധി പേര്‍ ചിത്രത്തിന് കമന്റും ചെയ്തിട്ടുണ്ട്.

അപരിചിത പറക്കല്‍ വസ്തുക്കളെയാണ് പറക്കും തളികകള്‍ എന്ന് വിളിക്കുന്നത്. ലോകത്ത് നിരവധിപേര്‍ അന്യഗ്രഹ ജീവികളെ കണ്ടതായി പറയപ്പെടുന്നു. അടുത്തിടെ ബ്രിട്ടനിലെ ആകാശത്ത് വീണ്ടും അജ്ഞാത ദൃശ്യം രൂപം കണ്ടതായി അഭിപ്രായപ്പെട്ടിരുന്നു.പ്രമുഖ പറക്കും തളികാ വിദഗ്ധനായ ജോണ്‍ മൂണര്‍ ഇതിന്റെ ഭയാനകമായ ദൃശ്യം പുറത്തുവിട്ടിരുന്നു.തുടര്‍ച്ചയായി ബ്രിട്ടനില്‍ ഇത് കാണപ്പെടുന്നത് സമൂഹമാദ്ധ്യമങ്ങളില്‍ വളരെയധികം ചര്‍ച്ചയായിരുന്നു. ഇതിന്റെ പിന്നിലെ വാസ്തവത്തെ കുറിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ട്.

നീറ്റ് വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകം: ആകാശ് ബൈജൂസിന്റെ നീറ്റ് കോച്ചിംഗ് സെന്ററിനെതിരെ കേസ്

ബംഗളൂരു: ആകാശ് ബൈജൂസിന്റെ നീറ്റ് കോച്ചിംഗ് സെന്ററിന്റെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപണം. ആകാശ് ബൈജൂസ് വിശാഖപട്ടണം ബ്രാഞ്ചിനെതിരെ ഹൈക്കോടതിയില്‍ കേസ്.കൊല്‍ക്കത്ത സ്വദേശിയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളാണ് ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചത്. ജൂലൈ 14-നാണ് റിതി സാഹ എന്ന വിദ്യാര്‍ഥിനിയെ ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടത്.

സംഭവം ആത്മഹത്യയെന്നാണ് ആകാശ് ബൈജൂസ് നീറ്റ് കോച്ചിംഗ് സെന്റര്‍ അധികൃതര്‍ വിശദീകരിച്ചത്. എന്നാല്‍ ജൂലൈ 14-ന് രാത്രിയിലും വീട്ടിലേക്ക് വിളിച്ച് സന്തോഷത്തോടെ സംസാരിച്ച മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. കേസ് നല്‍കാതിരിക്കാന്‍ ബൈജൂസ് കോച്ചിംഗ് സെന്റര്‍ അധികൃതര്‍ പണം വാഗ്ദാനം ചെയ്‌തെന്നും ഹര്‍ജിയില്‍ മാതാപിതാക്കള്‍ ആരോപിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group