രാമലീലക്ക് ശേഷം അരുണ്‍ ഗോപി ദിലീപിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ബാന്ദ്ര. കഴിഞ്ഞ ദിവസം വേള്‍ഡ് വൈഡ് റിലീസായി അറുന്നൂറോളം തിയേറ്ററുകളില്‍ എത്തിയ ചിത്രത്തില്‍ തമന്നയാണ് ദിലീപിന്റെ നായികയായി എത്തുന്നത്.
ബാന്ദ്ര അധോലോകത്തിന്റെ പശ്ചാത്തലത്തില്‍ അലക്‌സാണ്ടര്‍ ഡൊമനികും സിനിമാ നടി താര ജാനകിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
എന്നാല്‍, ചിത്രത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് അന്തരിച്ച മുൻ ബോളിവുഡ് നടി ദിവ്യ ഭാരതിയുടെ ഭര്‍ത്താവ്. തമന്ന അവതരിപ്പിച്ച താര ജാനകി എന്ന കഥാപാത്രം ദിവ്യ ഭാരതിയുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്. ബാന്ദ്രയില്‍ നായികയുടെ മരണത്തിന് കാരണങ്ങളായി അധോലോക ബന്ധങ്ങളും മറ്റുമാണ് കാണിക്കുന്നത്. ഇത് ദിവ്യ ഭാരതി എന്ന നടിയുടെ പേരിയും സിനിമ ജീവിതത്തിനും കളങ്കം വരുത്തുന്നുവെന്നു ദിവ്യ ഭാരതിയുടെ ഭര്‍ത്താവ് ആരോപിക്കുന്നു.
ദിനോ മോറിയ, ലെന, രാജ്വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി എന്നിവര്‍ ബാന്ദ്രയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണയാണ്