തിരുവനന്തപുരം: നടി അരുന്ധതി നായർക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ് അരുന്ധതി. സ്കൂട്ടറില്‍ പോകുമ്ബോള്‍ കോവളം ഭാഗത്ത് വെച്ചാണ് അരുന്ധതിക്ക് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അരുന്ധതിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സീരയില്‍ താരം ഗോപിക അനില്‍ ആണ് അരുന്ധതിക്ക് അപകടം പറ്റിയ വിവരം അറിയിച്ചിരിക്കുന്നത്. ഗോപിക സോഷ്യല്‍ മീഡിയില്‍ അരുന്ധതിയുടെ ആരോഗ്യവിവരം പങ്കുവെച്ചിട്ടുണ്ട്. ചികിത്സാ സഹായം അഭ്യർത്ഥിച്ച് കാെണ്ടാണ് കുറിപ്പ് പങ്കുവെച്ചത്. അരുന്ധതി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നും വെന്റിലേറ്ററില്‍ ജീവന് വേണ്ടി പോരാടുകയുമാണെന്ന് ഗോപിക കുറിച്ചു.
ഗോപിക പങ്കുവെച്ച കുറിപ്പ്:
കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ എന്റെ സുഹൃത്ത് അരുന്ധതി നായര് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വെന്റിലേറ്ററില്‍ ജീവന് വേണ്ടി പോരാടുകയാണ് അവള്‍. ആശുപത്രിയിലെ ദിവസേനയുള്ള ചെലവ് താങ്ങാവുന്നതിനും അപ്പുറത്താണ്.
ഞങ്ങള്‍ക്ക് പറ്റുന്നത് പോലെ എല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ നിലവിലെ ആശുപത്രി ചെലവിന് അത് തികയാത്ത അവസ്ഥയാണ്. നിങ്ങള്‍ക്ക് പറ്റുന്ന രീതിയില്‍ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. കുടുംബത്തിന് ആശ്വാസമാകും എന്നാണ് ഗോപിക കുറിച്ചത്. അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവെച്ചിട്ടുണ്ട്.
തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായർ അഭിനയത്തിലേക്ക് എത്തുന്നത്. വിജയ് ആന്റണിയുടെ സൈത്താൻ എന്ന സിനിമയിലെ വേഷം ശ്രദ്ധ നേടിയിരുന്നു, 2018 ല്‍ പുറത്തിറങ്ങിയ ഒറ്റയ്ക്ക് ഒരു കാമുകൻ എന്ന സിനിമയില്‍ ഷൈൻ ടോമിന്റെ നായികയായി അരുന്ധതി അഭിനയിച്ചു. ഇതാണ് അരുന്ധതിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ആയിരം പോർകാസുകളില്‍ അരുന്ധതി അഭിനയിച്ചിട്ടുണ്ട്.